Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ബോബി ചെമ്മണ്ണൂർ ഉള്ള ഉദ്‌ഘാടനങ്ങളിൽ പോവാറില്ല, വിളിച്ചാൽ പോവരുതെന്ന് പലരും പറഞ്ഞിട്ടുണ്ട്'; മറീന മൈക്കിൾ

'ബോബി ചെമ്മണ്ണൂർ ഉള്ള ഉദ്‌ഘാടനങ്ങളിൽ പോവാറില്ല, വിളിച്ചാൽ പോവരുതെന്ന് പലരും പറഞ്ഞിട്ടുണ്ട്'; മറീന മൈക്കിൾ

നിഹാരിക കെ.എസ്

, വ്യാഴം, 9 ജനുവരി 2025 (14:40 IST)
നടി ഹണി റോസ് നൽകിയ പരാതിയിൽ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂരിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌ കഴിഞ്ഞ ദിവസമാണ്. തുടർച്ചയായി അശ്ലീല അധിക്ഷേപം നടത്തിയെന്നും അപമാനിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹണിയുടെ പരാതി. ഇതിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെ പിന്തുണയ്ക്കുന്ന വിഭാഗവും ഹണി റോസിന് ഒപ്പം നിൽക്കുന്നവരും തമ്മിലുള്ള വാഗ്വാദം മുറുകുന്ന സാഹചര്യമാണ്. ഈ സാഹചര്യത്തിൽ ഹണി റോസിന് പിന്തുണയുമായി നടി മറീന മൈക്കിൾ.
 
ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനങ്ങൾ ഉദ്‌ഘാടനം ചെയ്യാൻ പോയിട്ടുണ്ടെങ്കിലും അദ്ദേഹം അവിടെ ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്താറുണ്ടെന്നാണ് മറീന മൈക്കിൾ പറയുന്നത്. പണമുണ്ടായത് കൊണ്ട് മാത്രം കാര്യമില്ലെന്നും പെരുമാറാൻ കൂടി അറിയണമെന്നും മറീന മൈക്കിൾ പ്രതികരിച്ചു.  ഹണിയുടെ പോരാട്ടത്തിന് എല്ലാവിധ പിന്തുണയും താരം വാഗ്‌ദാനം ചെയ്‌തു. എന്നാൽ പല കേസുകളും ഒത്തുതീർപ്പ് ആവുകയോ തേഞ്ഞുമാഞ്ഞ് പോവുകയോ ചെയ്യുന്നതാണ് കാണാറുള്ളതെന്നും ഈ കേസ് അങ്ങനെ ആവാതിരിക്കട്ടെയെന്നും മറീന മൈക്കിൾ ചൂണ്ടിക്കാട്ടി.  മനോരമ ഓൺലൈനിനോടായിരുന്നു നടിയുടെ പ്രതികരണം.
 
'ബോബി ചെമ്മണ്ണൂരിന്റെ ആറോ ഏഴോ കടകളുടെ ഉദ്‌ഘാടനത്തിന് ഞാൻ പോയിട്ടുണ്ട്. അവിടെ ബോബി ചെമ്മണ്ണൂരിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. അവിടുത്തെ ജീവനക്കാർ വളരെ മാന്യമായിട്ടാണ് പെരുമാറിയത്. അദ്ദേഹത്തിന്റെ കമന്റുകൾ കാണുന്നത് കൊണ്ട് തന്നെ ബോബി അവിടെയുണ്ടോ എന്ന് വിളിച്ചു ചോദിക്കാറുണ്ട്. ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഉദ്‌ഘാടന പരിപാടികളിൽ പങ്കെടുക്കാറുള്ളൂ. ഒരിടത്തും ഇങ്ങനെ ചോദിക്കേണ്ട കാര്യമില്ല. എന്നാൽ അവിടെ അങ്ങനെ ചോദിച്ചേ പറ്റൂ. 
 
എന്നോട് പൊതുവെ പലരും പറയാറുണ്ട്, അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ വിളിച്ചാൽ പോകരുതെന്ന്. പൊതുജനങ്ങൾക്ക് അങ്ങനെയൊരു ധാരണ കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. ആ സ്ഥാപനത്തിനെ താനൊരിക്കലും കുറ്റം പറയില്ല. ഹണി റോസ് ഇങ്ങനെ രംഗത്ത് വന്നതിൽ സന്തോഷമുണ്ട്. എങ്കിലും ഇതിന്റെ അനന്തരഫലം എന്താകുമെന്ന ആശങ്കയുണ്ട്. പലപ്പോഴും ഒത്തുതീർപ്പിലേക്കാണ് പോവാറുള്ളത്. കുറ്റം ചെയ്‌തവർക്ക് ശിക്ഷ കിട്ടുന്നത് കാണാറില്ല. ഹണി വളരെ ബോൾഡായി തന്നെ മുന്നോട്ട് പോവുമെന്ന് കരുതാം. ആ വ്യക്തിയുടെ ദ്വയാർത്ഥപ്രയോഗം മോശമായി പോയി. 
 
ബോബി ചെമ്മണ്ണൂർ ന്യൂയർ പരിപാടിക്ക് ആളുകളെ വിളിച്ച രീതി ഇന്നും ഞാൻ ഓർക്കുന്നു. കുടിക്കാൻ ഉള്ളത് ഞങ്ങൾ തരും, കളിക്കാനുള്ളത് നിങ്ങൾ കൊണ്ടുവരണമെന്നാണ് അന്ന് പറഞ്ഞത്. ഇത്തരത്തിലാണ് അദ്ദേഹത്തിന്റെ സംസാരം. അവിടെ പരിപാടിയിൽ പങ്കെടുത്ത സ്ത്രീകൾ ഒക്കെ ഇതോടെ ആരായി? നമ്മൾ എന്തെങ്കിലും പറഞ്ഞാൽ ചിന്താഗതിയുടെ കുഴപ്പമെന്നാവും മറുപടി. ഓരോരുത്തർക്കും ഒരു ക്ലാസ് ഉണ്ടാവും, പണത്തിന് ഒരിക്കലും അത് മാറ്റാൻ കഴിയില്ല. ആളുകളുടെ അടിസ്ഥാന സ്വഭാവം മാറില്ല. കാലങ്ങളായി പലരും ഹണിയെ ടാർഗറ്റ് ചെയ്യുന്നത് പോലെ തോന്നിയിട്ടുണ്ട്.ഹണി എവിടെയെങ്കിലും മോശം പ്രതികരണം നടത്തിയതായി കണ്ടിട്ടില്ല. എല്ലാം സഹിക്കുമ്പോഴും ഒരു പരിധി കഴിഞ്ഞാൽ ആരായാലും പ്രതികരിച്ചു പോവും', നടി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനിയൊരു സിനിമ സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിന് ഉത്തരമില്ലെന്ന് മോഹൻലാൽ