Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാല്‍ ഇരുപതില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് അവതാരകന്‍; മമ്മൂട്ടി സാര്‍ 36 സിനിമകളില്‍ അഭിനയിച്ചത് അറിയാമെന്ന് രാജ് ബി ഷെട്ടി

മോഹന്‍ലാല്‍ ഒരു വര്‍ഷത്തില്‍ ഇരുപതില്‍ അധികം സിനിമകള്‍ ചെയ്തിട്ടുണ്ടെന്ന് അവതാരകന്‍ പറയുമ്പോള്‍ മമ്മൂട്ടി ഒരു വര്‍ഷം 36 സിനിമകള്‍ ചെയ്തതാണ് റെക്കോര്‍ഡെന്ന് രാജ് ബി ഷെട്ടി തിരുത്തുന്നു

Mammootty, padma, Padma Bhushan to Mammootty, Mammootty Padma Awards, Cinema News

രേണുക വേണു

, ബുധന്‍, 22 മെയ് 2024 (08:55 IST)
ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സിനിമയാണ് മമ്മൂട്ടിയുടെ 'ടര്‍ബോ'. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ചിത്രം മേയ് 23 ന് വേള്‍ഡ് വൈഡായി റിലീസ് ചെയ്യുകയാണ്. കന്നഡ താരം രാജ് ബി ഷെട്ടിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്തിരിക്കുന്നത്. ടര്‍ബോയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തില്‍ രാജ് ബി ഷെട്ടി മമ്മൂട്ടിയെ കുറിച്ച് സംസാരിച്ചതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. 
 
മോഹന്‍ലാല്‍ ഒരു വര്‍ഷത്തില്‍ ഇരുപതില്‍ അധികം സിനിമകള്‍ ചെയ്തിട്ടുണ്ടെന്ന് അവതാരകന്‍ പറയുമ്പോള്‍ മമ്മൂട്ടി ഒരു വര്‍ഷം 36 സിനിമകള്‍ ചെയ്തതാണ് റെക്കോര്‍ഡെന്ന് രാജ് ബി ഷെട്ടി തിരുത്തുന്നു. ഒരു അന്യഭാഷ നടന്‍ പോലും മമ്മൂട്ടിയുടെ ഈ റെക്കോര്‍ഡ് ഓര്‍ത്തിരിക്കുന്നല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്. 
 
' ഒരു വര്‍ഷം 36 സിനിമകള്‍ ചെയ്ത മമ്മൂട്ടി സാറിന്റെ റെക്കോര്‍ഡ് എനിക്ക് അറിയാം. അത്രയും സിനിമകള്‍ എങ്ങനെ ചെയ്‌തെന്ന് എനിക്കറിയില്ല. ദൈവത്തിനു മാത്രം അറിയാം. രാത്രിയും പകലും തുടര്‍ച്ചയായി ഷൂട്ട് ചെയ്താല്‍ പോലും ഇത് നടക്കുമോ? 15 ദിവസം കൊണ്ട് ഒരു സിനിമ തീര്‍ത്താല്‍ പോലും ഒരു വര്‍ഷം 24 സിനിമയല്ലേ ചെയ്യാന്‍ സാധിക്കൂ. ഇത്രയും സിനിമകള്‍ ചെയ്താല്‍ എപ്പോഴാണ് ഉറങ്ങാന്‍ പറ്റുന്നത്? എപ്പോഴാണ് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കുന്നത്? ആ സമയത്ത് ആളുകള്‍ ഉറങ്ങുന്നത് കാണുമ്പോള്‍ തനിക്ക് അസൂയ തോന്നാറുണ്ടെന്ന് വരെ മമ്മൂക്ക പറഞ്ഞിട്ടുണ്ട്,' രാജ് ബി ഷെട്ടി അവതാരകനോട് പറഞ്ഞു. 
 
1985 ലാണ് മമ്മൂട്ടി 36 സിനിമകള്‍ ചെയ്ത് റെക്കോര്‍ഡിട്ടത്.                                   
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

1000 കോടി കടന്ന് മലയാള സിനിമ, നേട്ടം 5 മാസം കൊണ്ട്, മുന്നില്‍ നിന്ന് നയിച്ചത് മൂന്ന് സിനിമകള്‍