Webdunia - Bharat's app for daily news and videos

Install App

Mamta Mohandas: അര്‍ബുദത്തോടു പോരാടിയത് ഏഴ് വര്‍ഷം, വിവാഹമോചനവും തളര്‍ത്തി; നടി മംമ്തയുടെ ജീവിതം

ശരീരത്തിലെ ലിംഫ് നോഡുകളെ ഗുരുതരമായി ബാധിക്കുന്ന ഹോഡ്ഗ്കിന്‍സ് ലിംഫോമയായിരുന്നു 2009 ല്‍ മംമ്തയില്‍ സ്ഥിരീകരിച്ചത്

രേണുക വേണു
തിങ്കള്‍, 13 ജനുവരി 2025 (12:30 IST)
Mamta Mohandas: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് മംമ്ത മോഹന്‍ദാസ്. സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ സമയത്താണ് മംമ്തയുടെ ജീവിതത്തിലേക്ക് കാന്‍സര്‍ എന്ന വില്ലന്‍ കടന്നുവരുന്നത്. എന്നാല്‍ മരണത്തെ മുന്നില്‍കണ്ട നിമിഷങ്ങളെ മംമ്ത പോരാടി തോല്‍പ്പിച്ചു. പഴയതിനേക്കാള്‍ ഊര്‍ജ്ജസ്വലയായി താരം സിനിമയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. 
 
ശരീരത്തിലെ ലിംഫ് നോഡുകളെ ഗുരുതരമായി ബാധിക്കുന്ന ഹോഡ്ഗ്കിന്‍സ് ലിംഫോമയായിരുന്നു 2009 ല്‍ മംമ്തയില്‍ സ്ഥിരീകരിച്ചത്. സിനിമ കരിയര്‍ തുടങ്ങിയ സമയം. ഏഴ് വര്‍ഷത്തോളമാണ് മംമ്ത ഈ രോഗത്തോട് പോരാടിയത്. കരുത്തും ആത്മവിശ്വാസവും കൊണ്ട് കൃത്യമായ ചികിത്സകള്‍ നേടി മംമ്ത പിന്നീട് ജീവിതത്തിലേക്ക് തിരിച്ചെത്തി. അതിനിടയിലാണ് വിവാഹവും ഒരു വര്‍ഷത്തിനു ശേഷമുള്ള വിവാഹമോചനവും. ഇത് മംമ്തയെ മാനസികമായി ഒരുപാട് തളര്‍ത്തി. അസ്ഥിമജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2013 ല്‍ മംമ്ത വീണ്ടും രോഗത്തിന്റെ പിടിയിലായി. 
 
ഇത്രയും പ്രതിസന്ധികള്‍ക്കിടയിലും താരം തോറ്റു കൊടുക്കാന്‍ തയ്യാറായില്ല. വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി. കീമോ ചെയ്തതിനു ശേഷം മുടി കൊഴിഞ്ഞപ്പോള്‍ ആ ചിത്രങ്ങള്‍ പോലും ആത്മവിശ്വാസത്തോടെ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ചിരുന്നു. അങ്ങനെ ഏഴ് വര്‍ഷത്തിലേറെ കാന്‍സറിനോട് പടപൊരുതി ജയിച്ച മംമ്ത വീണ്ടും സിനിമയില്‍ സജീവമാകുകയായിരുന്നു. 
 
മലയാള സിനിമയില്‍ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ സ്‌നേഹം പിടിച്ചുപറ്റിയ അഭിനേത്രിയാണ് മംമ്ത മോഹന്‍ദാസ്. മികച്ച ഗായിക കൂടിയാണ് മംമ്ത. 1984 നവംബര്‍ 14 നാണ് മംമ്ത ജനിച്ചത്. താരത്തിനു ഇപ്പോള്‍ 39 വയസ്സാണ് പ്രായം. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും മംമ്ത അഭിനയിച്ചിട്ടുണ്ട്. 
 
2005 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിലൂടെയാണ് മംമ്തയുടെ അരങ്ങേറ്റം. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ്, ഫഹദ് ഫാസില്‍ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം മംമ്ത അഭിനയിച്ചിട്ടുണ്ട്. ലങ്ക, മധുചന്ദ്രലേഖ, ബാബ കല്ല്യാണി, കഥ തുടരുന്നു, അന്‍വര്‍, ജവാന്‍ ഓഫ് വെള്ളിമല, അരികെ, മൈ ബോസ്, സെല്ലുലോയ്ഡ്, ടു കണ്ട്രീസ് തുടങ്ങിയവയാണ് മംമ്തയുടെ ശ്രദ്ധേയമായ സിനിമകള്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവരാജ് സിംഗ് കാന്‍സര്‍ വന്നു മരിച്ചാലും ലോകകപ്പ് നേടിയിട്ടുണ്ടായിരുന്നെങ്കില്‍ ഞാന്‍ അവനെ ഓര്‍ത്ത് അഭിമാനിക്കുമായിരുന്നുവെന്ന് പിതാവ്

Neyyattinkara Samadhi: നെയ്യാറ്റിൻകരയിലെ 'ദുരൂഹ സമാധി' തുറക്കാൻ അനുവദിക്കില്ലെന്ന് കുടുംബം, തുറക്കാൻ ശ്രമിച്ചാൽ ആത്മഹത്യയെന്ന് മകൻ

കേരളത്തിലെ രണ്ടാം വന്ദേ ഭാരതിലും കോച്ചുകളുടെ എണ്ണം കൂട്ടുന്നു, എട്ടിൽ നിന്ന് 16 ആക്കും, 512 സീറ്റുകളുടെ വർധനവ്

ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, യുഡിഎഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കും: പി വി അന്‍വര്‍

Mahakumbh 2025 Importance: 144 കൊല്ലത്തിലൊരിക്കൽ മാത്രം, എന്താണ് പ്രയാഗ് രാജിലെ 2025ലെ കുംഭമേളയ്ക്ക് ഇത്ര പ്രത്യേകത

അടുത്ത ലേഖനം
Show comments