നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും കുഞ്ഞുങ്ങള്‍ പിറന്നത് ഇങ്ങനെ
വിവാഹം കഴിഞ്ഞ് നാല് മാസം ആയപ്പോഴേക്കും എങ്ങനെയാണ് കുഞ്ഞ് പിറന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പലരും ചോദിക്കുന്നത്
കഴിഞ്ഞ ജൂണ്‍ ഒന്‍പതിനാണ് സിനിമാ ലോകം വലിയ ആഘോഷമാക്കിയ നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് നാല് മാസം ആയപ്പോള്‍ ഇരുവരും മാതാപിതാക്കള്‍ ആയിരിക്കുകയാണ്. തങ്ങള്‍ക്ക് ഇരട്ട ആണ്‍ കുട്ടികള്‍ പിറന്ന വിവരം വിഘ്‌നേഷ് ശിവനാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
വിവാഹം കഴിഞ്ഞ് നാല് മാസം ആയപ്പോഴേക്കും എങ്ങനെയാണ് കുഞ്ഞ് പിറന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പലരും ചോദിക്കുന്നത്. യഥാര്‍ഥത്തില്‍ വാടക ഗര്‍ഭധാരണത്തിലൂടെയാണ് നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും കുഞ്ഞുങ്ങള്‍ പിറന്നിരിക്കുന്നത്. വിവാഹത്തിനു മുന്‍പ് തന്നെ ഇരുവരും ചേര്‍ന്ന് വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് വേണമെന്ന് തീരുമാനമെടുത്തിരുന്നു. ഇതിനായുള്ള നിയമനടപടികളും ആരംഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, ഗര്‍ഭ ധാരണത്തിനു താല്‍പര്യമില്ലാത്തതിനാലാണ് നയന്‍സ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. വിഘ്‌നേഷ് ഭാര്യയുടെ തീരുമാനത്തെ പൂര്‍ണമായി പിന്തുണയ്ക്കുകയായിരുന്നു.