Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എനിക്ക് ആരാധകരില്ല, ഉള്ളത് ആർമി': അല്ലു അർജുനെതിരെ പരാതി

'എനിക്ക് ആരാധകരില്ല, ഉള്ളത് ആർമി': അല്ലു അർജുനെതിരെ പരാതി

നിഹാരിക കെ എസ്

, തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (09:15 IST)
അല്ലു അർജുന്റെ പുഷ്പ 2-നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പ്രീ റിലീസിലായി വൻ തുകയാണ് ചിത്രം നേടിയത്. പുഷ്പയുടെ ആദ്യ ഭാഗത്തേക്കാൾ രണ്ടാം ഭാഗം സൂപ്പർ ഹിറ്റാകുമെന്ന ചർച്ചയും ആരാധകർക്കിടയിലുണ്ട്. സിനിമയുടെ പ്രമോഷൻ പരിപാടികളുമായി അല്ലുവും നടി രശ്മിക മന്ദാനയും തിരക്കിലാണ്. കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ വെച്ച് തന്റെ ആരാധകരെ 'ആർമി' എന്ന് അല്ലു അർജുന് വിളിച്ചിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയകളിൽ വൻ വിമർശനമുയർന്നു.
 
അല്ലു അർജുനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗ്രീൻ പീസ് എൻവയോൺമെന്റ് ആൻഡ് വാട്ടർ ഹാർവസ്റ്റിംഗ് ഫൗണ്ടേഷൻ പ്രസിഡന്റ് ശ്രീനിവാസ് ഗൗഡ്. ഹൈദരാബാദ് ജവഹർ നഗർ പൊലീസ് സ്റ്റേഷനിലാണ് ശ്രീനിവാസ്, അല്ലു അർജുനെതിരെ പരാതി നൽകിയിരിക്കുന്നത്. ആരാധകരെ സൈന്യമായി ഉപമിക്കരുതെന്നും ഇതിനെതിരെ കേസെടുക്കണമെന്നും പരാതിയിൽ പറയുന്നു. 
 
രാജ്യത്തെ സംരക്ഷിക്കുന്നവരാണ് സൈനികർ. സൈന്യം മാന്യമായ പദവിയാണ്. ആരാധകരെ വിളിക്കുന്നതിനായി ഇത്തരം വാക്കുകൾ ഉപയോഗിക്കരുത്. പകരം ഉപയോഗിക്കാൻ കഴിയാവുന്ന മറ്റ് നിരവധി പദങ്ങളുണ്ടെന്നും പരത്തിയിൽ ചൂണ്ടിക്കാട്ടുന്നു.
 
അതേസമയം, 'എനിക്ക് ആരാധകരില്ല. എനിക്കുള്ളത് സൈന്യമാണ്. ഞാൻ അവരെ സ്‌നേഹിക്കുന്നു. അവരെന്റെ കുടുംബം പോലെയാണ്. അവർ എനിക്കൊപ്പം നിൽക്കും. ഒരു സൈന്യത്തെ പോലെയാണ് എന്റെ ആരാധകർ എനിക്കൊപ്പം നിൽക്കുന്നത്. അവരെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ഈ ചിത്രം ഹിറ്റാവുകയാണെങ്കിൽ എന്റെ ആരാധകർക്കായി ഞാൻ ഈ ചിത്രം സമർപ്പിക്കും”, എന്നായിരുന്നു അല്ലു അർജുന്റെ വാക്കുകൾ.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്റെ പേര് അനാവശ്യമായി ചേര്‍ത്തതാണ്, കണ്ടുകെട്ടിയ സ്വത്തുക്കൾ തന്റേതല്ല: ധന്യ മേരി വര്‍ഗീസ്