Webdunia - Bharat's app for daily news and videos

Install App

സ്ത്രീകള്‍ എപ്പോഴും തുല്യതയില്‍ വിശ്വസിക്കണം, പക്ഷെ ആ തുല്യത എനിക്ക് വേണ്ട: സ്വാസിക

നിഹാരിക കെ എസ്
ചൊവ്വ, 12 നവം‌ബര്‍ 2024 (16:27 IST)
ഭര്‍ത്താവിന്റെ കാല്‍ തൊട്ട് തൊഴുന്ന താന്‍ ഭര്‍ത്താവിന്റെ കീഴില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നയാളാണെന്ന് നടി സ്വാസിക പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. സ്വാസികയുടെ വാക്കുകള്‍ ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അതില്‍ ഓവറായ ചര്‍ച്ചകളിലേക്കൊന്നും തനിക്ക് പോകണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്വാസിക ഇപ്പോള്‍. അങ്ങനെ തന്നെ ജീവിക്കാനാണ് തനിക്കിഷ്ടമെന്നും തന്റെ ഇഷ്ടം നോക്കി ആരും ജീവിക്കേണ്ടതില്ലെന്നും നടി പറയുന്നു. 
 
'നാളെ ഈ ലോകവും സമൂഹവും എങ്ങനെയൊക്കെ മാറിയാലും ഇപ്പോൾ പറയുന്ന പ്രശ്‌നങ്ങളൊന്നും സ്ത്രീകൾക്ക് ഇല്ലെങ്കിലും ഞാൻ ഇങ്ങനെ തന്നെ ജീവിക്കാനാണ് ഉദ്ദേശിക്കുന്നത്'. നിങ്ങളാരും തന്നെപ്പോലെ ജീവിക്കേണ്ടതില്ലെന്നും നടി പറയുന്നു. ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സ്വാസിക(Swasika). തമിഴിലൂടെ കരിയർ ആരംഭിച്ച താരം പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത് ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്. പിന്നീട് നിരവധി അവസരങ്ങൾ സിനിമയിലും താരത്തെ തേടിയെത്തി.
 
വളരെ ചെറിയ പ്രായത്തിലെ ഇങ്ങനെ ജീവിക്കണമെന്ന് തീരുമാനിച്ചിരുന്നുവെന്നും സ്വാസിക പറയുന്നു. അതുകൊണ്ടാണ് ഭർത്താവിന്റെ കാലു പിടിക്കുന്നതും പാത്രം കഴുകുന്നതും ഒക്കെ. നിങ്ങൾ ആരും അങ്ങനെ ചെയ്യണമെന്നോ അതാണ് ശരിയെന്നോ താൻ പറയില്ലെന്നും എന്നാൽ എനിക്ക് ഇങ്ങനെ ജീവിക്കാനാണ് ഇഷ്ടമെന്നും സ്വാസിക വ്യക്തമാക്കി. സൈബർ ബുള്ളിയിം​ഗ് ആയി ഞാനതിനെ എടുക്കുന്നില്ല. എന്റെ അഭിപ്രായമാണ് പറഞ്ഞത്. എന്റെ സ്വകാര്യ ജീവിതം ഇങ്ങനെ ജീവിക്കാനാണ് ഇഷ്ടമെന്നും താരം കൂട്ടിച്ചേർത്തു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. നടൻ പ്രേം ജേക്കബാണ് സ്വാസികയുടെ ഭർത്താവ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

അടുത്ത ലേഖനം
Show comments