Webdunia - Bharat's app for daily news and videos

Install App

അങ്ങനെ പറയാന്‍ മകളോട് പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്,ആ ചോദ്യത്തിന് ബേസിലെന്ന് അവള്‍ ഉത്തരം പറയും, ടോവിനോ പറയുന്നു

കെ ആര്‍ അനൂപ്
വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (22:33 IST)
ടോവിനോയുടെ മകളിനോട് ടോവിനോ ഫാന്‍ ആണോ ബേസില്‍ ഫാന്‍ ആണോ ചോദിച്ചാല്‍ ഒരു ഉത്തരമേ ഉണ്ടാകുകയുള്ളൂ. അത് താന്‍ പറഞ്ഞു പഠിപ്പിച്ചതാണെന്ന് ടോവിനോ തന്നെ പറയുകയാണ്. ബേസിലുമായുള്ള മകളുടെ കമ്പനിയെ കുറിച്ചും നടന്‍ തുറന്നുപറയുന്നു.
 
'ടോവിനോയുടെ ഫാന്‍ ആണോ ബേസിലിന്റെ ഫാന്‍ ആണോ എന്ന് ചോദിച്ചാല്‍ അവള്‍ പറയും ബേസിലിന്റേതാണെന്ന്. വളര്‍ത്തു ഗുണം. അത് ഞാന്‍ പറഞ്ഞിട്ടുണ്ട്, മോളെ അങ്ങനെ ആരെങ്കിലും ചോദിച്ചു കഴിഞ്ഞാല്‍ കഴിവ് കുറവുള്ളവര്‍ക്ക് അംഗീകാരം കൊടുക്കുക. മിന്നല്‍ മുരളി സിനിമ റിലീസിന് മാസങ്ങള്‍ക്ക് മുന്‍പേ ബേസിലിന്റെ വീട്ടിലിരുന്ന് കണ്ട ആദ്യ പ്രേക്ഷകരില്‍ ഒരാളാണ് ഇഷ.റ്റെഹാന്‍ അന്ന് തീരെ ചെറുതാണ്.മിക്കപ്പോഴും ഉറക്കമായിരിക്കും.
 
 ഇഷയുടെ മുഖത്ത് നിന്നാണ് ബേസില്‍ ആദ്യം സിനിമയുടെ റിയാക്ഷന്‍ എല്ലാം എടുക്കുന്നത്. കുട്ടികള്‍ക്ക് വര്‍ക്ക് ആകുന്നുണ്ടോ എന്നാണ് അവന് അറിയേണ്ടത്. ബാക്കി ആരുടെയും കാര്യം ശ്രദ്ധിക്കുന്നില്ല. ഞാന്‍ ബേസിലിന്റെ പടത്തിലൊക്കെ അഭിനയിക്കുകയാണെങ്കില്‍ ഇവള്‍ വിളിച്ചിട്ട് അപ്പനെ വീട്ടിലേക്ക് വിടണം എന്നൊക്കെ പറയും. അത്രയ്ക്ക് കമ്പനി ഉള്ളവരാണ് ബേസിലും ഇഷയും. അവര്‍ രണ്ടുപേരും സമപ്രായക്കാര്‍ ആണല്ലോ മാനസിക വളര്‍ച്ചകൊണ്ട്',- ടോവിനോ പറഞ്ഞു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments