Select Your Language

Notifications

webdunia
webdunia
webdunia
webdunia

Dulquer Salmaan: മലയാളത്തില്‍ സജീവമാകാന്‍ ദുല്‍ഖര്‍; സൗബിന്റെ പടത്തില്‍ നായകന്‍, ആര്‍ഡിഎക്‌സ് സംവിധായകനൊപ്പവും പ്രൊജക്ട് !

ഇവ കൂടാതെ മറ്റു ചില മലയാളം പ്രൊജക്ടുകളുടെ ചര്‍ച്ചകള്‍ നടക്കുകയാണ്. മലയാളത്തില്‍ നിന്ന് വേണമെന്ന് കരുതി ബ്രേക്ക് എടുത്തതല്ലെന്നും മലയാള സിനിമയാണ് തന്നെ ഇതുവരെ എത്തിച്ചതെന്നും ദുല്‍ഖര്‍ പറഞ്ഞു

Dulquer Salmaan - Lucky Baskhar

രേണുക വേണു

, വെള്ളി, 25 ഒക്‌ടോബര്‍ 2024 (12:12 IST)
Dulquer Salmaan: നീണ്ട ഇടവേളയ്ക്കു ശേഷം സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. സൗബിന്‍ ഷാഹിര്‍, നഹാസ് ഹിദായത്ത് എന്നിവരുടെ ചിത്രങ്ങളില്‍ ദുല്‍ഖര്‍ നായകനാകും. പുതിയ ചിത്രമായ ലക്കി ഭാസ്‌ക്കറിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് ദുല്‍ഖര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സൗബിന്റെ ചിത്രത്തിലും നഹാസിന്റെ ചിത്രത്തിലും താന്‍ നായകനാകുമെന്ന് ദുല്‍ഖര്‍ പറഞ്ഞു. 
 
ഇവ കൂടാതെ മറ്റു ചില മലയാളം പ്രൊജക്ടുകളുടെ ചര്‍ച്ചകള്‍ നടക്കുകയാണ്. മലയാളത്തില്‍ നിന്ന് വേണമെന്ന് കരുതി ബ്രേക്ക് എടുത്തതല്ലെന്നും മലയാള സിനിമയാണ് തന്നെ ഇതുവരെ എത്തിച്ചതെന്നും ദുല്‍ഖര്‍ പറഞ്ഞു. 
 
' ഞാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് ഇടവേളയെടുത്തതായി എനിക്ക് തോന്നുന്നില്ല. കാരണം നിങ്ങളുടെ സ്‌നേഹത്തിലും പരിഗണനയിലും ഒട്ടും കുറവ് വന്നിട്ടില്ല. നിങ്ങള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന സംവിധായകര്‍ക്കൊപ്പമാണ് എന്റെ വരാനിരിക്കുന്ന മലയാള സിനിമകള്‍. സൗബിന്‍ ചെയ്യുന്ന പടത്തില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. നഹാസ് ഹിദായത്തുമായി സിനിമ ചെയ്യുന്നുണ്ട്. നിങ്ങള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു പുതുമുഖ സംവിധായകന്റെ ചിത്രത്തിലും അഭിനയിക്കും. മറ്റു ചില പ്രൊജക്ടുകളുടെ ചര്‍ച്ചകള്‍ നടക്കുകയാണ്,' ദുല്‍ഖര്‍ പറഞ്ഞു. 
 
' മലയാളത്തില്‍ നിന്ന് കരുതിക്കൂട്ടി ഇടവേള എടുത്തതല്ല. ഇത് എന്റെ നാടാണ്, എന്റെ കുടുംബം, പ്രിയപ്പെട്ടവരെല്ലാം നിങ്ങളാണ്. നിങ്ങള്‍ക്കു വേണ്ടി ഞാന്‍ സിനിമ ചെയ്തില്ലെങ്കില്‍ ഞാന്‍ എന്റെ കരിയറിനോടു ചെയ്യുന്ന നീതികേടാകും അത്,' ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. 
 
അതേസമയം ഒക്ടോബര്‍ 31 നാണ് ലക്കി ഭാസ്‌കര്‍ തിയറ്ററുകളിലെത്തുക. ഈ സിനിമയേയും എല്ലാവരും സ്വീകരിക്കണമെന്നും ദുല്‍ഖര്‍ ആവശ്യപ്പെട്ടു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Esther Anil: ദൃശ്യത്തിലെ ആ കുട്ടിയല്ലെ ഇത്!, സ്വിം സ്യൂട്ടിൽ ഗ്ലാമറസായി എസ്തർ അനിൽ