Webdunia - Bharat's app for daily news and videos

Install App

‘ഐ ലവ് യു നയൻ‌താര’ - ആയിരങ്ങളെ സാക്ഷിയാക്കി ദുൽഖർ പറഞ്ഞു

ദുൽഖറിന്റെ വാക്കുകൾ ആരാധകരിൽ ഞെട്ടലുണ്ടാക്കി

Webdunia
ചൊവ്വ, 5 ജൂണ്‍ 2018 (17:51 IST)
തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻ‌താര. ഒരിടവേളയ്ക്കു ശേഷം രാജാറാണി എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ നടി പിന്നീടങ്ങോട്ട് ശ്രദ്ധേയ വേഷങ്ങളാണ് സിനിമകളില്‍ ചെയ്തിരുന്നത്. എല്ലാം ഒന്നിനൊന്ന് മികച്ചത്. 
 
അടുത്തിടെ മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ നയന്‍താരയെക്കുറിച്ച് പറഞ്ഞത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ചെന്നൈയിൽ നടന്ന ഒരു അവാർഡ് ദാനച്ചടങ്ങിൽ വെച്ചാണ് ദുൽഖർ നയൻസിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്. 
 
അവാർഡ് ചടങ്ങിനിടെ ഇരുവരും ഒരുമിച്ച് വേദി പങ്കിട്ടിരുന്നു. നടിയെ ഇപ്പോള്‍ കാണുമ്പോള്‍ ഏത് ഡയലോഗാണ് മനസില്‍ വരുന്നതെന്ന് അവതാരകന്‍ ദുല്‍ഖറിനോട് ചോദിച്ചിരുന്നു. രാജാറാണിയാണ് തന്റെ ഇഷ്ട ചിത്രമെന്നും ചിത്രത്തില്‍ ജയ് പറഞ്ഞ ഡയലോഗാണ് നയന്‍സിനോട് പറയാന്‍ ആഗ്രഹിക്കുന്നതെന്നുമാണ് ദുല്‍ഖര്‍ ഇതിന് മറുപടിയായി പറഞ്ഞത്. 
 
രാജാറാണിയിലെ ഡയലോഗ് നയന്‍സിനോട് പറഞ്ഞ ദുല്‍ഖര്‍ തുടര്‍ന്ന് നടിയെ പ്രശംസിച്ചത് ചടങ്ങില്‍ ശ്രദ്ധേയമായിരുന്നു."ഐ ലവ് യൂ നയന്‍താര, നിങ്ങളുടെ വര്‍ക്ക് ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു.! ഒരുപാടു കാലമായി നിങ്ങളുടെ വലിയ ആരാധകരില്‍ ഒരാളാണ് ഞാന്‍. നയന്‍സിനെ നോക്കി ദുല്‍ഖര്‍ പറഞ്ഞു
 
പുരസ്‌കാര ചടങ്ങില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് നയന്‍താരയായിരുന്നു. അറം എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിനായിരുന്നു നടിയെ തേടി പുരസ്‌കാരമെത്തിയിരുന്നത്. ദുല്‍ഖര്‍ സല്‍മാനായിരുന്നു നയന്‍താരയ്ക്ക് അവാര്‍ഡ് നല്‍കിയത്. ഇതിനായി വേദിയിൽ എത്തിയപ്പോഴായിരുന്നു ദുൽഖറിന്റെ മറുപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

അടുത്ത ലേഖനം
Show comments