Webdunia - Bharat's app for daily news and videos

Install App

‘അവൾ വളരാൻ കാത്തിരുന്നു, മമ്മൂട്ടിയും വെയ്റ്റ് ചെയ്തു’- പേരൻപിനായി മാറ്റി വെച്ചത് 10 വർഷം!

Webdunia
ബുധന്‍, 28 നവം‌ബര്‍ 2018 (09:18 IST)
ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം ചെയ്ത ചിത്രമാണ് പേരൻപ്. മമ്മൂട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അമുദവൻ എന്ന ടാക്സി ഡ്രൈവറുടേയും അവരുടെ മകൾ പാപ്പയുടെയും സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഇനിയും റിലീസ് ആയിട്ടില്ല. നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശനം നടത്തിയ ചിത്രം ഇതിനോടകം ചർച്ചയായി കഴിഞ്ഞു.
 
2005ലാണ് ഈ ചിത്രത്തിന് ആസ്പദമായ ഒരു സംഭവം റാം നേരിൽ കാണുന്നത്. അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നത്. 2009ൽ തിരക്കഥ പൂർത്തിയായി. അമുദവൻ എന്ന കഥാപാത്രമാകാൻ ഒരാൾക്കേ കഴിയുമായിരുന്നുള്ളു, മമ്മൂക്കയ്ക്ക് എന്നാണ് റാം പറയുന്നത്. 
 
ആദ്യം മമ്മൂക്കയെ സമീപിച്ചു. മമ്മൂക്ക ഓകെ പറഞ്ഞു. പക്ഷേ, വീണ്ടും കാത്തിരുന്നു, സാധനയ്ക്കായി. അതും നാല് വർഷം. തങ്കമീൻ‌കൾ എന്ന ചിത്രത്തിലെ അഭിനയത്തിന് സാധനയ്ക്ക് പുരസ്കാരം ലഭിച്ചിരുന്നു. നല്ല കഴിവുള്ള കുട്ടിയായതിനാൽ അവൾ വളരാൻ കാത്തിരുന്നു. പേരൻപിൽ ഒരു കൌമാരക്കാരിയെ ആണ് വേണ്ടിയിരുന്നത്. 
 
ഒടുവിൽ എല്ലാം കൊണ്ടും ഒത്തുവന്ന സമയം ആ സിനിമ യാഥാർത്ഥ്യമായി. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത പേരന്‍പ് എന്ന സിനിമയിലൂടെ റാം തന്റെ വിജയഗാഥ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

അടുത്ത ലേഖനം
Show comments