Webdunia - Bharat's app for daily news and videos

Install App

ട്രെയിനിൽ പാട്ടുപാടി പണം പിരിച്ചിട്ടുണ്ട്: തുറന്ന് വെളിപ്പെടുത്തി ആയുഷ്മാൻ ഖുറാന

Webdunia
തിങ്കള്‍, 24 ഫെബ്രുവരി 2020 (15:52 IST)
കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് കൊണ്ടും മികച്ച പ്രകടനം കൊണ്ടും ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട അഭിനയതാവാണ് ആയുഷ്മാൻ ഖുറാന. 'വിക്കി ഡോണർ' എന്ന ആദ്യ സിനിമ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടി. 'അന്ധാദുൻ' എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശിയ പുരസ്കാരവും താരം നേടി. താരത്തിന്റെ 'ശുഭ് മംഗല്‍ സ്വാദ വാസ്ദാന്‍' എന്ന ചിത്രം മികച്ച പ്രതികരണവുമായി തീയറ്ററുകളിൽ മുന്നേറുകയാണ്. 
 
ഇപ്പോഴിതാ സിനിമയിൽ എത്തുന്നതിന് മുൻപുള്ള കാലത്തെ രസകരമായ അനുഭയവങ്ങൾ തുറന്നുപറയുകയാണ് ആയുഷ്മാൻ ഖുറാന. പണത്തിനായി ട്രെയിനിൽ പാട്ടുപാടിയിട്ടുണ്ട് എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. 'തീയറ്റർ ഷോകൾക്ക് പോകുന്നതിനായി പശ്ചിം എക്സ്‌പ്രെസിൽ യാത്ര ചെയ്യുന്നതിനിടെ പാട്ടുപാടിയിട്ടുണ്ട്. പാട്ടുകേട്ട് സഹയാത്രികർ പണം നൽകി.
 
പാട്ടുപടി ട്രെയിനിൽനിന്നും പിരിച്ച കാശിന് ഗോവയ്ക്ക് ട്രിപ്പ് പോയിട്ടുണ്ട്', ട്രെയിനിൽ പാട്ടുപാടി പരിചയമുള്ളതിനാൽ നന്നായി പരിശീലനം ലഭിച്ച ഒരു പാട്ടുകാരനാണ് താനെന്ന് സ്വയം ട്രോളി ആയുഷ്‌മാൻ ഖുറാൻ പറയുന്നു. സിനിമയിൽ ഒരു മികച്ച തുടക്കം ആഗ്രഹിച്ചിരുന്നതിനാൽ തുടക്കത്തിൽ ആറോളം സിനിമകൾ വേണ്ടെന്നുവച്ചിട്ടുണ്ടെന്നും താരം പറയുന്നു. 
 
'ആദ്യ സിനിമ സ്പെഷ്യലായിരിക്കണം എന്ന് എനിക്ക് നിർബ്ബന്ധം ഉണ്ടായിരുന്നു. അതിനാൽ ആറോളം സിനിമകൾ വേണ്ടെന്നുവച്ചു' ഒരു റിയാലിറ്റി ഷോയിൽ ഒന്നാമതെത്തിയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. ഇതിനിടെ അവതാരകനായും എത്തി. സുവർഗാനുരാഗികളായ രണ്ട് യുവാക്കളുടെ കഥയാണ് താരത്തിന്റെ പുതിയ ചിത്രം 'ശുഭ് മംഗല്‍ സ്വാദ വാസ്ദാന്' പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്യപുരുഷന്മാർ തൊടരുത്, അഫ്ഗാനിൽ ഭൂകമ്പത്തിൽ കുടുങ്ങിയ സ്ത്രീകളെ പുറത്തെടുക്കുന്നില്ലെന്ന് റിപ്പോർട്ട്

നല്ല വാക്കുകള്‍ക്ക് അഭിനന്ദനങ്ങള്‍: ട്രംപിന്റെ പ്രശംസകളോട് പ്രതികരിച്ച് മോദി

ഇന്ത്യ സോറി പറഞ്ഞ് വ്യാപാര കരാറിനായി ട്രംപിനെ സമീപിക്കും: അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലട്‌നിക്

വീട്ടുകാരും ഉള്ളിയെന്നു വിളിച്ചു കളിയാക്കും: കെ.സുരേന്ദ്രന്‍

Donald Trump and Narendra Modi: 'സൗഹൃദമുണ്ട്, പക്ഷേ മോദി ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ ശരിയല്ല'; ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments