Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മനോഹരമായ സന്ദർശനം ഒരുക്കിയതിന് മോദിയ്ക്ക് നന്ദി' സബർമതിയിലെ സന്ദർശക ഡയറിയിൽ ട്രംപ് കുറിച്ചത് ഇങ്ങനെ !

'മനോഹരമായ സന്ദർശനം ഒരുക്കിയതിന് മോദിയ്ക്ക് നന്ദി' സബർമതിയിലെ സന്ദർശക ഡയറിയിൽ ട്രംപ് കുറിച്ചത് ഇങ്ങനെ !
, തിങ്കള്‍, 24 ഫെബ്രുവരി 2020 (13:25 IST)
വിവാദങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇന്ത്യയിലെത്തി കഴിഞ്ഞു. അഹമ്മദാബാദ് വിമാനവളത്തിൽനിന്നും സബർമതി ആശ്രമത്തിലേക്കാണ് ട്രംപ് ആദ്യം എത്തിയത്. ആശ്രമത്തിലെത്തിയ ട്രംപും ഭാര്യും  ചർക്കയിൽ നൂല് നൂറ്റത് ഇന്ത്യക്കാർ ഏറ്റെടുത്തുകഴിഞ്ഞു.
 
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആശ്രമത്തിലെ കാര്യങ്ങൾ ട്രംപിനും ഭാര്യക്കും വിശദീകരിച്ച് നൽകിയത്. ശേഷം സന്ദർശക ഡയറിയിൽ ഡൊണാൾഡ് ട്രം‌പ് അഭിപ്രായം കുറിക്കുകയും ചെയ്തു, ട്രംപ് സന്ദർശക ഡയറിയിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ തരംഗമാകുന്നത്. 
 
'ഇന്ത്യയിലേയ്ക്ക് മനോഹരമായ സന്ദർശനം ഒരുക്കിയതിന് എന്റെ മികച്ച സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി' എന്നാണ് ട്രംപ് സബർമതി ആശ്രമത്തിലെ സന്ദർശക ഡയറിയിൽ കുറിച്ചത്. ആശ്രമത്തിലെ സന്ദർശക ഡയറിയിലെ ഈ പേജിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.      

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സബർമതി ആശ്രമത്തിലെ ചർക്കയിൽ നൂൽനൂറ്റ് ട്രംപും ഭാര്യയും, കാര്യങ്ങൾ വിശദീകരിച്ച് പ്രധാനമന്ത്രി