Select Your Language

Notifications

webdunia
webdunia
webdunia
webdunia

നമസ്തേ ഇന്ത്യ, മോദി ഈ രാജ്യത്തിന്റെ ചാമ്പ്യൻ, പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി ഡോണാൾഡ് ട്രംപ്

നമസ്തേ ഇന്ത്യ, മോദി ഈ രാജ്യത്തിന്റെ ചാമ്പ്യൻ, പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി ഡോണാൾഡ് ട്രംപ്
, തിങ്കള്‍, 24 ഫെബ്രുവരി 2020 (14:41 IST)
നമസ്‌തേ ട്രം‌പ് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആവേശകരമായ സ്വികരണം ഒരുക്കിയതിന് ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ട്രംപ് പ്രസംഗം ആരംഭിച്ചത്. ഇന്ത്യക്കരുടെ കഠിനാധ്വാനത്തിന്റെയും അർപ്പണ ബോധത്തിന്റെയും ജീവിക്കുന്ന ഉദാഹരനമാണ് പ്രധനമന്ത്രി നരേന്ദ്ര മോദി എന്ന് ട്രംപ് പറഞ്ഞു.
 
ഇന്ത്യയെ അമേരിക്ക സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അമേരിക്ക എന്നും ഇന്ത്യയുടെ മികച്ച സുഹൃത്തായിരിക്കും .ഞ്ഞങ്ങളുടെ ഹൃദയങ്ങളിൽ ഇന്ത്യക്ക് എന്നും സ്ഥാനമു ണ്ടാകും. അഞ്ച് മാസങ്ങൾക്ക് മുൻപ് ടെക്സ്‌സിൽ വലിയ ഫൂട്‌ബോൾ മൈതാനത്തിൽ നിങ്ങളുടെ പ്രധാനമന്ത്രിയെ ഞങ്ങൾ സ്വീകരിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ അമേരിക്കയെ സ്വീകരിക്കുന്നു. 
 
നരേന്ദ്ര മോദി മികച്ച നേതാവാണ് ലോകത്തിലേ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് വലിയ വിജയമാണ് മോദി നേടുന്നത്. അതിവേഗമാണ് ഇന്ത്യയുടെ ജിഡിപി വളരുന്നത്. ഇന്ത്യ ലോകത്തിലെ തന്നെ വലിയ സാമ്പത്തിക ശക്തിയായി വളരുകയാണ്. ഇരു രാജ്യങ്ങളുമായുള്ള ബന്ധം സഹകരണവും വാർധിപ്പിക്കുന്നതിനായി ചർച്ചകളും കരാറുകളും ഈ സന്ദർശനത്തിൽ ഉണ്ടാകും.
 
ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സിനിമകൾ പുറത്തിറക്കുന്ന ബോളിവുഡ് സിനിമ ഇൻഡസ്ട്രി ഇന്ത്യയുടെ സംഭാവനയാണ്, ക്രിക്കറ്റ് ഇതിഹാസം സഞ്ചിൻ ടെൻഡുൽക്കറുടെയും ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടേയും നാടാണ് ഇന്ത്യ. ഇരു രാജ്യങ്ങൾ തമ്മിലുള്ള സൈനിക സഹകരണത്തെ കുറിച്ചും ഡോണാൾഡ് ട്രംപ് പ്രസംഗത്തിൽ പരാമർശിച്ചും. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ മധ്യസ്ഥ വഹിക്കാൻ തയ്യാറാണ് എന്ന് ഒരിക്കൽകൂടി ഡൊണാൾഡ് ട്രംപ് പ്രസംഗത്തിൽ പരോക്ഷമായി പറയുകയും ചെയ്തു.      

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാരത് മാതാകി ജയ്, നമസ്തേ ട്രംപ്, ഇന്ത്യ അമേരിക്ക ഫ്രണ്ട്ഷിപ്, മുദ്രാവാക്യങ്ങൾ ഉറക്കെ വിളിച്ച് മോദി, മൊട്ടേര സ്റ്റേഡിയത്തിൽ ആവേശാരവം