Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

Dileep Emotional Speech: 'കുറേക്കാലമായി ദിവസവും കരഞ്ഞുകൊണ്ടിരിക്കുന്ന ആളാണ് ഞാന്‍'; 'പവി കെയര്‍ ടേക്കര്‍'ഓഡിയോ ലോഞ്ചിനിടെ ദിലീപ്

'I've been crying every day for a while now'; Dileep during the audio launch of 'Pavi Caretaker' Dileep Emotional Speech

കെ ആര്‍ അനൂപ്

, വെള്ളി, 19 ഏപ്രില്‍ 2024 (12:12 IST)
മലയാളത്തിന്റെ ജനപ്രിയനായകനാണ് ദിലീപ്. നടന്റെ റിലീസിന് ഒരുങ്ങുന്ന സിനിമയാണ് 'പവി കെയര്‍ ടേക്കര്‍'. സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ദിലീപ് പറഞ്ഞ വാക്കുകളാണ് ആരാധകരുടെ ഉള്ള് നനച്ചത്. വര്‍ഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താന്‍ കഴിഞ്ഞ കുറച്ചു കാലമായി കരയുകയാണെന്നാണ് ദിലീപ് പറഞ്ഞത്.ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന തനിക്ക് ഇവിടെ നിലനില്‍ക്കാന്‍ ഈ സിനിമ വളരെ ആവശ്യമാണെന്നും ദിലീപ് പറഞ്ഞു തുടങ്ങുന്നു.
 
''ഇത് എനിക്ക് 149ാമത്തെ സിനിമയാണ്. ഇത്രയും കാലം ഞാന്‍ ഒരുപാട് ചിരിച്ചു, ചിരിപ്പിച്ചു. കഴിഞ്ഞ കുറേക്കാലമായി ഞാന്‍ ദിവസവും കുറേ കരഞ്ഞുകൊണ്ടിരിക്കുന്ന ആളാണ്. ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന എനിക്ക് ഇവിടെ നിലനില്‍ക്കാന്‍ ഈ സിനിമ വളരെ ആവശ്യമാണ്.''-ദിലീപ് പറഞ്ഞു.
 
ഏപ്രില്‍ 26ന് പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം 5 പുതുമുഖ നായികമാരും അണിനിരക്കുന്നു. ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സ്പടികം ജോര്‍ജ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. സിനിമയുടെ ട്രെയിലര്‍ ആണ് ശ്രദ്ധ നേടുന്നത്.
 
അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ബാനറില്‍ ദിലീപ് തന്നെയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു സിനിമയ്ക്ക് അഞ്ച് കോടി,മാളവിക മോഹന്റെ ആസ്തി എത്രയെന്ന് അറിയാമോ?