Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എനിക്ക് നിന്നെ ഒന്ന് കെട്ടിപ്പിടിക്കണം' ;വേദിയില്‍ നിന്ന് പൊട്ടിക്കരഞ്ഞ് ശാലിന്‍ സോയ, വീഡിയോ

Shalin Zoya Shaalin Zoya Indian actress

കെ ആര്‍ അനൂപ്

, ബുധന്‍, 13 ഡിസം‌ബര്‍ 2023 (17:19 IST)
ശാലിന്‍ സോയ ബാലതാരമായാണ് സിനിമയില്‍ എത്തിയത്.സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങിയ നടി സംവിധായക കൂടിയാണ്.  കണ്ണകി എന്ന തമിഴ്  ചിത്രത്തില്‍ ശാലിന്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. നടിയുടെ അഭിനയം കണ്ട പ്രേക്ഷക ഓടിവന്ന് ശാലിനെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുന്ന വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

തനിക്ക് ലഭിച്ച നല്ല പ്രതികരണങ്ങളില്‍ മനം നിറഞ്ഞ് വേദിയില്‍ നിന്ന് ശാലിന്‍ പൊട്ടിക്കരഞ്ഞു.ഈ ദിവസം ജീവിതത്തില്‍ താന്‍ എന്നെന്നും ഓര്‍ത്തുവയ്ക്കുമെന്നും സിനിമ കണ്ട് നിങ്ങള്‍ ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞ വാക്കുകള്‍ ഒരിക്കലും മറക്കില്ലെന്നും നടി പറയുന്നു.
'ഈ ദിവസം ഞാന്‍ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല.  ഇത് കണ്ണകിയുടെ ആദ്യത്തെ ഷോയും ആദ്യത്തെ പ്രതികരണവുമാണ്. 'എനിക്ക് നിന്നെ ഒന്ന് കെട്ടിപ്പിടിക്കണം' എന്ന് പറഞ്ഞുകൊണ്ട് നിങ്ങള്‍ എഴുന്നേറ്റ് വന്നത് ഞാന്‍ ഒരിക്കലും മറക്കില്ല. സിനിമ കണ്ടു നിങ്ങളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയതും മറക്കില്ല.  ദൈവമേ അങ്ങയുടെ കരുണയില്‍ ഞാന്‍ നന്ദിയുള്ളവളാണ്.'- -ശാലിന്‍ സോയ എഴുതി.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരസ്ത്രീ ബന്ധം, സ്ഥിരമായി ഭാര്യയെ മർദ്ദിക്കുന്നു: നടൻ രാഹുൽ രവിക്കെതിരെ ലുക്കൗട്ട് നോട്ടീസുമായി പോലീസ്