Webdunia - Bharat's app for daily news and videos

Install App

'ഒരു അക്കാദമി ചെയർമാന് ചേർന്ന വാക്കുകളാണ് ഉപയോഗിച്ചതെന്ന് തോന്നുന്നില്ല': കമലിന് മറുപടിയുമായി ഇടവേള ബാബു

'ഒരു അക്കാദമി ചെയർമാന് ചേർന്ന വാക്കുകളാണ് ഉപയോഗിച്ചതെന്ന് തോന്നുന്നില്ല'

Webdunia
തിങ്കള്‍, 2 ജൂലൈ 2018 (12:04 IST)
സംവിധായകന്‍ കമലിന് മറുപടിയുമായി ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു. അഭിപ്രായങ്ങൾക്ക് കുറച്ചുകൂടി മാന്യത ആകാമായിരുന്നു, ഒരു അക്കാദമി ചെയർമാന് ചേർന്ന വാക്കുകളാണ് അതിൽ ഉപയോഗിച്ചതെന്ന് തോന്നുന്നില്ല- ഇടവേള ബാബു പറഞ്ഞു.
 
കേരള ചലച്ചിത്ര അക്കാദമി  ചെയർമാൻ ശ്രീ. കമലിന് അയച്ച കുറിപ്പ്:-  
 
ശ്രീ.  കമൽ,  ഇന്നത്തെ പത്രവാർത്ത‍ കണ്ടു. ഒരു അക്കാദമി ചെയർമാന് ചേർന്ന വാക്കുകളാണ് അതിൽ ഉപയോഗിച്ചത് എന്ന് തോന്നിയില്ല... നിലപാടുകളും അഭിപ്രായങ്ങളും ആകാം, പക്ഷെ,  കുറച്ചു കൂടെ മാന്യത ആകാമായിരുന്നു. 50 ന് ശേഷമുള്ള അംഗങ്ങൾ ഔധാര്യവും കൈനീട്ടി ജീവിക്കുന്നവർ ആണെന്ന് ആണല്ലോ കാഴ്ചപ്പാട്  ..  
 
പക്ഷെ,  അവരും  അഭിമാനത്തോടെ ജീവിക്കുന്നവരാണ്. കമൽ  എന്ന വ്യക്തിയുടെ  മനസ്സിൽ ഞങ്ങൾ ഒക്കെ നിർഗുണൻമാർ ആയിരുന്നു എന്നാണ് കരുതി വെച്ചിട്ടുള്ളതെന്നു ഇപ്പോഴെങ്കിലും തുറന്നു പറഞ്ഞതിന് ഏറെ നന്ദി. സ്നേഹത്തോടെ മാത്രം,  ഇടവേള ബാബു.
 
നടിമാർ 'അമ്മ'യിൽ നിന്ന് രാജിവെച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു കമൽ അഭിപ്രായവുമായി മുന്നോട്ടുവന്നത്‍. ‘മഹാന്‍മാരെന്നു നമ്മള്‍ കരുതുന്ന ചലച്ചിത്രകാരന്‍മാരും എഴുത്തുകാരും നടന്‍മാരുമെല്ലാം ഇതിന് ഉത്തരവാദികളാണ്. ഒറ്റപ്പെടലും തൊഴിലും പരിഗണിക്കാതെ നാലു പെണ്‍കുട്ടികള്‍ ഇതിനെതിരെ മുന്നോട്ടുവന്നതു ചരിത്രമാണ്. താരസംഘടനയിലെ നിര്‍ഗുണന്‍മാരോട് എന്തു പറഞ്ഞിട്ടും കാര്യമില്ലാത്തതുകൊണ്ടാണു മിണ്ടാതിരിക്കുന്നത്. 35 വര്‍ഷത്തെ അനുഭവംകൊണ്ടു തിരിച്ചറിഞ്ഞതാണിത്. 500 അംഗങ്ങളുള്ള താരസംഘടനയില്‍ 50 പേരേ സജീവമായി അഭിനയരംഗത്തുള്ളൂ. അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരും കൈനീട്ടുന്നവരുമാണ്. അതിനാല്‍ ഒരിക്കലും അതില്‍ ജനാധിപത്യം ഉണ്ടാവില്ല’. –  കമൽ ചൂണ്ടിക്കാട്ടിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments