Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്ലൈമാക്‍സില്‍ ഗണേഷിന് സംഭവിച്ചത്; ശബ്ദ സന്ദേശം ചോര്‍ന്നതിനു പിന്നില്‍ അമ്മയിലെ താരങ്ങള്‍! ?

ക്ലൈമാക്‍സില്‍ ഗണേഷിന് സംഭവിച്ചത്; ശബ്ദ സന്ദേശം ചോര്‍ന്നതിനു പിന്നില്‍ അമ്മയിലെ താരങ്ങള്‍! ?

ക്ലൈമാക്‍സില്‍ ഗണേഷിന് സംഭവിച്ചത്; ശബ്ദ സന്ദേശം ചോര്‍ന്നതിനു പിന്നില്‍ അമ്മയിലെ താരങ്ങള്‍! ?
കൊല്ലം , ശനി, 30 ജൂണ്‍ 2018 (15:13 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പുറത്തു വന്ന ശബ്ദരേഖ തന്റേതാണെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ വ്യക്തമാക്കുമ്പോഴും താരസംഘടനയിന്‍ ഭിന്നത രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ട്.

രാജിവച്ച നടിമാര്‍ പുറത്തു പോകേണ്ടവരാണെന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിന് അയച്ച ശബ്ദ സന്ദേശമാണ് പുറത്തായത്. ശബ്ദരേഖ പുറത്ത് പോയത് എങ്ങനെയെന്ന് അന്വേഷിക്കുമെന്ന് എംഎല്‍എ പറയുമ്പോഴും ശബ്ദ സന്ദേശം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് അമ്മയില്‍ നിന്നാണെന്ന് വ്യക്തം.

അമ്മ നേതൃത്വത്തിനോട് അതൃപ്‌തിയുള്ളവരും, പുറത്തുപോയ നടിമാരെ പിന്തുണയ്‌ക്കുന്നവരുമായിട്ടുള്ളവരാണ്
ശബ്ദ് സന്ദേശം പുറത്തുവിട്ടതെന്നാണ് റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി നേതൃത്വത്തിനൊപ്പം നില്‍ക്കുന്ന ഇടവേള ബാബുവിന് അയച്ച വാട്സ് ആപ്പ് സന്ദേശം എങ്ങനെ ഇവരുടെ കൈയില്‍ എത്തിയെന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്.

ശബ്ദരേഖ പുറത്ത് പോയത് എങ്ങനെയെന്ന് അന്വേഷിക്കുമെന്ന് ഗണേഷ് വ്യക്തമാക്കിയത് ഇടവേള ബാബുവിന് തിരിച്ചടിയാകും. വിഷയത്തില്‍ അന്വേഷണം വേണമെന്ന് അമ്മയില്‍ ഗണേഷ് ആവശ്യപ്പെട്ടാല്‍ ബാബു പ്രതിരോധത്തിലാകുകയും സംഘടന വീണ്ടും പ്രതിസന്ധിയിലാകുകയും ചെയ്യും.

വിലപേശല്‍ നടത്തിയാണ് ജോയിന്റ് സെക്രട്ടറി ആയിരുന്ന ഇടവേള ബാബു അമ്മയുടെ ജനറല്‍ സെക്രട്ടറിയായതെന്ന ആരോപണവും സംഘടനയിലുണ്ട്.

സംഘടനയുടെ ഭാഗമായി നടത്തുന്ന സ്‌റ്റേജ് ഷോകളുടെ നടത്തിപ്പ് ചുമതല മാത്രമായിരുന്നു ഇടവേള ബാബുവിനുണ്ടായിരുന്നത്. എന്നാല്‍, കാര്യമായ ചുമതലകള്‍ ലഭിക്കാത്തതിനാല്‍ സംഘടനയില്‍ തുടരാന്‍ സാധിക്കില്ലെന്നും വേണ്ടിവന്നാല്‍ അമ്മയില്‍ നിന്നും പുറത്തു പോകുമെന്നുള്ള താരത്തിന്റെ വില പേശലിനു മുന്നില്‍  നേതൃത്വം വഴങ്ങിയാണ് ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കിയതെന്നുമാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ സംഘടനയ്‌ക്ക് കൂടുതല്‍ പരിക്കേല്‍ക്കാതെ നോക്കാനായിരിക്കും നേതൃത്വം ശ്രമിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാംസങ് ഗ്യാലക്സി ഓൺ 6 ജൂലായ് രണ്ടിനെത്തും