മമ്മൂട്ടിക്ക് പറ്റുമെങ്കിൽ എനിക്കും സാധിക്കും, ലവ് യൂ ഇച്ചാക്കാ... : മോഹൻലാലിന്റെ വിളി ഏറ്റെടുത്ത് റഹ്മാൻ

നീലിമ ലക്ഷ്മി മോഹൻ
വ്യാഴം, 7 നവം‌ബര്‍ 2019 (15:06 IST)
മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം എൺപതുകളിൽ നിറഞ്ഞ് നിന്ന നായകനാണ് റഹ്മാൻ. ആ കാലങ്ങളിൽ റഹ്മാൻ ചിത്രങ്ങളിൽ മമ്മൂട്ടിയും മമ്മൂട്ടി ചിത്രങ്ങളിൽ റഹ്മാനം ഉണ്ടാകുമായിരുന്നു. ഇരുവരുടെയും ചിത്രങ്ങൾ മിക്കതും സൂപ്പർഹിറ്റുമായിരുന്നു. ഒരിടവേളയ്ക്ക് ശേഷം രാജമാണിക്യം എന്ന ചിത്രത്തിലൂടെ തിരിച്ച് വരവ് നടത്തിയപ്പോൾ മമ്മൂട്ടി തന്നെ എത്രത്തോളം സഹായിച്ചിട്ടുണ്ടെന്ന് നേരത്തേ റഹ്മാൻ വ്യക്തമാക്കിയിരുന്നു. 
 
സിനിമാത്തിരക്കുകള്‍ക്കിടെ റഹ്മാന്‍ പങ്കുവെച്ച പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഫോട്ടോയ്ക്ക് താഴെ നടന്‍ കുറിച്ച അടിക്കുറിപ്പായിരുന്നു ശ്രദ്ധേയമായി മാറിയത്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും മമ്മൂട്ടി തന്നെയാണ് റഹ്മാന് പ്രചോദനമായിരിക്കുന്നതെന്ന് ഈ കുറിപ്പിൽ വ്യക്തമാണ്. 
 
‘എന്റെ പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് സാധിക്കുമെങ്കില്‍ എനിക്കും പറ്റും. ഇതാണ് എന്റെ ലക്ഷ്യം. ലവ് യൂ മൈ ഇച്ചാക്ക‘ എന്നാണ് റഹ്മാന്‍ കുറിച്ചത്. മമ്മൂട്ടിയുമായി ഏറെ നാളായി അടുത്ത സൗഹൃദമുളള താരം കൂടിയാണ് റഹ്മാന്‍. റഹ്മാനെ കൂടാതെ മോഹൻലാലും മമ്മൂട്ടിയെ വിളിക്കുന്നത് ഇച്ചാക്ക എന്നാണ്. ഇതും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.  
 
മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന തുപ്പരിവാലന്‍ 2 ആണ് റഹ്മാന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ തമിഴ് ചിത്രം. വിശാലും പ്രസന്നയും മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിലാണ് റഹ്മാനും എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രിമിനല്‍; രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് വനിത നേതാവ്

മഹിളാ കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകള്‍ക്ക് വരെ രാഹുലില്‍ നിന്ന് മോശം അനുഭവമുണ്ടായി: വെളിപ്പെടുത്തലുമായി എംഎ ഷഹനാസ്

വടക്കന്‍ തമിഴ്‌നാടിന് മുകളില്‍ ശക്തി കൂടിയ ന്യൂന മര്‍ദ്ദം; ഇടുക്കി ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments