Webdunia - Bharat's app for daily news and videos

Install App

അന്ന് റഹ്‌മാനെ ഭയന്ന് മമ്മൂട്ടി ചെയ്തു, ഇന്ന് മമ്മൂട്ടിയെ റോള്‍‌മോഡലാക്കി റഹ്‌മാന്‍ ചെയ്യുന്നു !

സിജോ മാത്യു കാവനാല്‍
വ്യാഴം, 7 നവം‌ബര്‍ 2019 (15:39 IST)
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവമാണ്. സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഒരു ദിവസം മമ്മൂട്ടിയെ കാണാന്‍ അദ്ദേഹം താമസിക്കുന്ന സ്ഥലത്ത് എത്തുമ്പോള്‍ അവിടെ മമ്മൂട്ടി ജിമ്മില്‍ കടുത്ത വ്യായാമമുറകള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. പതിവില്‍ കൂടുതല്‍ മമ്മൂട്ടി വര്‍ക്കൌട്ട് ചെയ്യുന്നത് കണ്ട് സത്യന്‍ അന്തിക്കാട് കാര്യം അന്വേഷിച്ചു.
 
“റഹ്‌മാനോടൊക്കെ പിടിച്ചുനില്‍ക്കണ്ടേ” എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. കൂടെവിടെ എന്ന മമ്മൂട്ടിച്ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച റഹ്‌മാന്‍ ചുരുങ്ങിയ കാലം കൊണ്ട് യുവജനതയുടെ ഹരമായി മാറിയ സമയമായിരുന്നു അത്. റഹ്‌മാനോട് മത്സരിച്ച് തന്‍റെ ഒന്നാം സ്ഥാനം നിലനിര്‍ത്താനുള്ള പരിശ്രമം നടത്തുകയായിരുന്നു മമ്മൂട്ടി. ആ പരിശ്രമത്തിന് ഫലമുണ്ടായി. തന്‍റെ ഒന്നാം സ്ഥാനം നിലനിര്‍ത്തി എന്നുമാത്രമല്ല, പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്നും മമ്മൂട്ടി ഒന്നാം സ്ഥാനത്തുതന്നെ തുടരുകയാണ്!
 
അന്നത്തെ യുവതാരം റഹ്‌മാന് ഇപ്പോള്‍ 52 വയസായി. റഹ്‌മാന്‍റെ റോള്‍ മോഡല്‍ മമ്മൂട്ടിയാണ്. മമ്മൂട്ടിയെപ്പോലെ ശരീരഭംഗി കാത്തുസൂക്ഷിക്കാന്‍ ജിമ്മില്‍ മണിക്കൂറുകളോളം ചെലവിടുകയാണ് റഹ്‌മാന്‍ ഇപ്പോള്‍. താന്‍ വര്‍ക്കൌട്ട് ചെയ്യുന്നതിന്‍റെ സ്റ്റില്ലുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ട് റഹ്‌മാന്‍ കുറിച്ചത് ഇങ്ങനെയാണ്.
 
“എന്‍റെ പ്രിയപ്പെട്ട മമ്മൂട്ടിക്ക് കഴിയുന്നു എങ്കില്‍ എനിക്കും കഴിയും. ലവ് യു ഇച്ചാക്കാ” - ഈ കുറിപ്പും സ്റ്റില്ലുകളും ഇപ്പോള്‍ വൈറലായിരിക്കുകയാണ്. 
 
മമ്മൂട്ടി ഇന്നും മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ ആണ്. എന്നാല്‍ റഹ്‌മാന്‍ തമിഴിലാണ് കൂടുതല്‍ ആക്‍ടീവ് ആയിരിക്കുന്നത്. തുപ്പറിവാളന്‍ 2 ആണ് റഹ്‌മാന്‍റെ പുതിയ തമിഴ് സിനിമ. 
 
കൂടെവിടെ, കാണാമറയത്ത്, വാര്‍ത്ത, രാജമാണിക്യം, ബ്ലാക്ക് തുടങ്ങിയവയാണ് മമ്മൂട്ടിയും റഹ്‌മാനും ഒരുമിച്ച പ്രധാന സിനിമകള്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാസയിലെ സമാധാന ശ്രമങ്ങള്‍ക്ക് നിര്‍ണായക മുന്നേറ്റം: ട്രംപിനെ പ്രശംസിച്ച് നരേന്ദ്രമോദി

Thiruvonam Bumper Lottery 2025 Results: തിരുവോണം ബംപര്‍ നറുക്കെടുപ്പ് തത്സമയം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണു മരിച്ച ബിന്ദുവിന്റെ മകന് ദേവസ്വം ബോര്‍ഡില്‍ നിയമനം നല്‍കി

രണ്ടു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് ചുമയ്ക്കുള്ള മരുന്നുകള്‍ നല്‍കരുത്; കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

ട്രംപിന്റെ സമാധാന പദ്ധതിയില്‍ അനുകൂല നിലപാടുമായി ഹമാസ്

അടുത്ത ലേഖനം
Show comments