Webdunia - Bharat's app for daily news and videos

Install App

പാഷനേറ്റ് യാത്രികൻ ടോവിനോയെന്ന് സന്തോഷ് ജോർജ് കുളങ്ങര, വിദേശത്ത് വെക്കേഷന് പോകുന്നതല്ല യാത്രയെന്ന് സോഷ്യൽ മീഡിയ; അപ്പുവിനെ മറന്നോ എന്നും ചോദ്യം

അക്കാര്യത്തിൽ പ്രണവ് മോഹൻലാലിനേക്കാൾ യോഗ്യൻ മറ്റാരുമില്ല!

നിഹാരിക കെ.എസ്
ചൊവ്വ, 17 ഡിസം‌ബര്‍ 2024 (16:42 IST)
കേരളം കണ്ട വലിയ സഞ്ചാരി അതാണ് മലയാളികൾക്ക് സന്തോഷ് ജോർജ് കുളങ്ങര. യാത്ര തന്നെയാണ് സന്തോഷിന്റെ ജീവിതം. വളരെ വിരളമാക്കിയിട്ടേ അദ്ദേഹം അഭിമുഖങ്ങൾ നൽകാറുള്ളൂ. ഇപ്പോഴിതാ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ മലയാള സിനിമയിൽ യാത്രകളെ അത്രയേറെ പാഷനേറ്റായി കാണുന്നത് ആരാണെന്ന് അദ്ദേഹം പറയുന്നുണ്ട്.
 
അവതാരകന്റെ ചോദ്യത്തിന് ടൊവിനോയുടെ പേരാണ് സന്തോഷ് ജോർജ് പറഞ്ഞത്. മലയാള സിനിമയിൽ യാത്രകളെ അത്രയേറെ പാഷനേറ്റായി കാണുന്നൊരാളെ കുറിച്ച് ചോദിച്ചാൽ അതിനുത്തരം ടൊവിനോ എന്നാകും. ടൊവിനോ നന്നായി യാത്ര ചെയ്യുന്നൊരാളാണ്. മിക്കവാറും എല്ലാ താരങ്ങളും യാത്ര ചെയ്യാറുണ്ട്. പക്ഷെ ചെറുപ്പക്കാരിൽ ഇപ്പോൾ വന്നവരിൽ ടൊവിനോയാണ്. ഒരു സിനിമ കഴിഞ്ഞാൽ കുറേനാൾ യാത്ര ചെയ്തേ പറ്റൂവെന്ന് വാശിപിടിക്കുന്നയാളാണ് ടൊവിനോ. ഞാൻ സിനിമകൾ കാണാറുണ്ട്.
 
ഈ അടുത്ത കാലത്ത് ആടുജീവിതം വന്നപ്പോൾ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു. ഞാൻ പത്ത് വർഷമായി തിയേറ്ററിൽ പോയി സിനിമ കണ്ടിരുന്നില്ലെന്ന്. ആടുജീവിതമാണ് പത്ത് വർഷം കഴിഞ്ഞ് കാണുന്നത്. അതിനിടയിൽ ഒരു പ്രിവ്യു തിയേറ്ററിൽ‌ പോയി എന്റെ ബ്രദർ നിർമ്മിച്ച ഒരു സിനിമയുണ്ടായിരുന്നു ഈ.മ.യൗ. ഈ സിനിമയുടെ പ്രിവ്യുവിന് ഞാൻ പോയിരുന്നു. പക്ഷെ എന്റെ ഹോം തിയേറ്ററിൽ എല്ലാ സിനിമയും അപ്ഡേറ്റാണ് എന്നാണ് സന്തോഷ് ജോർജ് പറഞ്ഞത്.
 
എന്നാൽ പാഷിനേറ്റ് യാത്രികനായി ടൊവിനോയുടെ പേര് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും മലയാള സിനിമയിലെ യുവതാരങ്ങളിൽ പ്രണവ് മോഹൻലാലിനോളം യാത്ര ചെയ്യുന്നൊരാൾ വേറെയില്ലെന്നായിരുന്നു വീഡിയോയ്ക്ക് ആരാധകർ ഏറെയും കുറച്ച കമന്റുകൾ. പ്രണവിന്റെ പേര് പറയാൻ സന്തോഷ് ജോർജ് വിട്ടുപോയതാണോയെന്നും കമന്റുകളുണ്ട്. വിദേശത്ത് പോകുന്നതല്ല യാത്രയെങ്കിൽ പ്രണവ് മോഹൻലാലാണ് യാഥാർത്ഥ യാത്രികൻ എന്നായിരുന്നു ഒരു കമന്റ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് ലക്ഷം രൂപ ശമ്പള കുടിശ്ശിക കിട്ടാനുള്ള ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ ചികിത്സയ്ക്ക് പണമില്ലാതെ മരിച്ചു

സഹപാഠികള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ കീടനാശിനി കലര്‍ത്തി അഞ്ചാം ക്ലാസുകാരന്‍

കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് ചാടിയ മലപ്പുറം സ്വദേശി മരിച്ചു

തിരിച്ചും തിരുവ ചുമത്തി അമേരിക്കയെ നേരിടണമെന്ന് ശശി തരൂര്‍ എംപി

ലഹരിക്കടിമയായ മകൻ അമ്മയെ നിരന്തരമായി പീഡിപ്പിച്ചു, 30 കാരനായ യുവാവ് അറസ്റ്റിൽ

അടുത്ത ലേഖനം
Show comments