Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണവ് മോഹന്‍ലാലും ഭ്രമയുഗം സംവിധായകനും ഒന്നിക്കുന്നത് ഹൊറര്‍ ചിത്രത്തിനു വേണ്ടി !

ഹൊറര്‍ ത്രില്ലര്‍ ഴോണറിലായിരിക്കും ഈ സിനിമ ഒരുക്കുക

Rahul Sadashivan and Pranav Mohanlal

രേണുക വേണു

, വ്യാഴം, 5 ഡിസം‌ബര്‍ 2024 (14:30 IST)
Rahul Sadashivan and Pranav Mohanlal

മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പതിവുപോലെ പ്രേക്ഷകരെ പേടിപ്പിക്കാന്‍ തന്നെയാണ് ഇത്തവണയും രാഹുലിന്റെ തീരുമാനം ! 
 
ഹൊറര്‍ ത്രില്ലര്‍ ഴോണറിലായിരിക്കും ഈ സിനിമ ഒരുക്കുക. വളരെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും പ്രണവിന്റേതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2025 ജനുവരിയിലോ ഫെബ്രുവരിയിലോ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ സദാശിവനും വൈ നോട്ട് ഫിലിംസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. 40 ദിവസത്തെ ഷൂട്ടിങ്ങാണ് നിലവില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
റെഡ് റെയിന്‍, ഭൂതകാലം, ഭ്രമയുഗം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന നാലാമത്തെ സിനിമയാണിത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷം ആണ് പ്രണവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'തടിച്ചിയായെന്ന് ഞാൻ തിരിച്ചറിഞ്ഞത് ആ സ്ത്രീ പറഞ്ഞപ്പോൾ': തമന്ന