കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെ കടന്നു പോകുകയാണ് ഇരുപത്തിയേഴുകാരിയായ രശ്മിക മന്ദാന.'അനിമല്‍'ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുമ്പോള്‍ രശ്മിക വേണ്ടെന്നുവെച്ച സിനിമകളെക്കുറിച്ചും അറിയാം. പല മുന്നിര സംവിധായകരുടെയും ചിത്രങ്ങളിലും നടിക്ക് അവസരങ്ങള്‍ ലഭിച്ചെങ്കിലും അതിന് തയ്യാറായില്ല.
വിജയ് നായകനായ എത്തിയ ലോകേഷ് കനകരാജ് മാസ്റ്ററിലേക്ക് നായികയായി നിര്‍മ്മാതാക്കള്‍ ആദ്യം പരിഗണിച്ചത് രശ്മികയെ ആയിരുന്നു. പിന്നീട് മാളവിക മോഹനനിലേക്ക് ആ വേഷം പോയി. ജേഴ്സിയുടെ ഹിന്ദി പതിപ്പിലേക്ക് രശ്മികയെ ആദ്യം വിളിച്ചിരുന്നു. പിന്നീട് പകരക്കാരിയായി മൃണാല്‍ ഠാക്കൂറിനെ സമീപിക്കുകയായിരുന്നു നിര്‍മാതാക്കള്‍.
കന്നഡ ചിത്രമായ 'കിര്‍ക്ക് പാര്‍ട്ടി'യിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് രശ്മിക. ഇതേ ചിത്രം കാര്‍ത്തിക് ആര്യനെ നായകനാക്കി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നു. അപ്പോഴും നായികയാകാന്‍ ഉള്ള ക്ഷണം രശ്മികയ്ക്ക് ലഭിച്ചിരുന്നു.ഒരേ കഥാപാത്രം വീണ്ടും അവതരിപ്പിക്കുന്നതിലെ ആവര്‍ത്തനവിരസത ഒഴിവാക്കാന്‍ താരം ഓഫര്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.സഞ്ജയ് ലീല ബന്‍സാലി ചിത്രം പോലും ലക്ഷ്മി വേണ്ടെന്നുവച്ചിട്ടുണ്ട്.രണ്‍ദീപ് ഹൂഡ നായകനായി എത്തേണ്ടിയിരുന്ന സിനിമ പിന്നീട് ഉപേക്ഷിച്ചു.