മമ്മൂക്കയുടേയും മോഹൻലാൽ സാറിന്റേയും ഒക്കെ ചൂടും ചൂരുമേറ്റാണ് വളർന്നത്, അവരില്ലാതെ എന്ത് ആഘോഷം?‌ ഇന്ദ്രൻസ്

മോഹൻലാലിനെ മാറ്റിനിർത്തി എനിക്കൊരു ആഘോഷവുമില്ല: ഇന്ദ്രൻസ്

ബുധന്‍, 25 ജൂലൈ 2018 (09:50 IST)
ചലച്ചിത്ര അവാര്‍ഡ്ദാനച്ചടങ്ങ് വിവാദത്തില്‍ മോഹന്‍ലാലിന് പിന്തുണയുമായി നടൻ ഇന്ദ്രന്‍സ്. മോഹൻലാൽ ചടങ്ങിൽ വരുമ്പോൾ അതെങ്ങനെയാണ് ചടങ്ങിന് മങ്ങലേക്കുമെന്ന് പറയുന്നത് മനസ്സിലാകുന്നില്ലെന്നും ഇന്ദ്രൻസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
 
താന്‍ മികച്ച നടന്‍റെ അവാര്‍ഡ് വാങ്ങുന്ന ചടങ്ങില്‍ എല്ലാവരും വരണം. മമ്മൂക്കയും മോഹന്‍ലാല്‍ സാറുമൊക്കെ അടങ്ങുന്ന വലിയ വിഭാഗത്തിന്‍റെ ചൂടും ചൂരുമേറ്റാണ് താന്‍ വളര്‍ന്നത്. അവരെയൊന്നും മാറ്റിനിര്‍ത്തി തനിക്ക് ഒരു സന്തോഷമില്ലെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.   
 
ഇതിനിടെ  ചലച്ചിത്ര അവാര്‍ഡ്ദാനച്ചടങ്ങില്‍ മോഹന്‍ലാലിനെ പിന്തുണയ്ക്കരുതെന്ന ഒരു വിഭാഗത്തിന്‍റെ ആവശ്യത്തില്‍ വിവാദവും ചോരിപ്പോരും തുടരുകയാണ്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അനു ഇമ്മാനുവൽ ഇത്ര ഹോട്ടാണോ !