Publish Date: Wed, 25 Jul 2018 (08:31 IST)
Updated Date: Wed, 25 Jul 2018 (08:32 IST)
ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ നടൻ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതിനെതിരെ ഉയർന്ന വിവാദത്തിൽ നിലപാട് വ്യക്തമാക്കി സംവിധായകൻ രാജീവ് രവി. താനടക്കം ഒപ്പിട്ട നിവേദനം മോഹൻലാലിനെതിരല്ലെന്നും സർക്കാരിനെ ലക്ഷ്യമിട്ടുള്ളതാണെന്നും രാജീവ് രവി മനോരമ ഓൺലൈനോട് പറഞ്ഞു.
മോഹൻലാലിനെ ആശ്രയിച്ച് നിലനിൽക്കുന്നവരല്ല തങ്ങളാരും എന്ന് രാജീവ് രവി പറയുന്നു. അതുകൊണ്ട് തന്നെ മോഹൻലാലിനെ മനപൂർവ്വം ആക്രമിക്കേണ്ട ആവശ്യം ഒരു തരത്തിലും ഞങ്ങൾക്കില്ലെന്നും താരം പറയുന്നു.
ഞാൻ ഒപ്പിട്ടത് അറിഞ്ഞുകൊണ്ടു തന്നെയാണ്. ശരിയായ ഒരു നിവേദനമാണ് ഇതെന്നു തോന്നി. അതുകൊണ്ട് ഒപ്പിട്ടു. മറ്റുള്ളവരുടെ കാര്യത്തെപ്പറ്റി എനിക്കു പറയാൻ കഴിയില്ല. - രാജീവ് രവി വ്യക്തമാക്കി.