‘ഫാന്‍സ് അസോസിയേഷനുകള്‍ ഗുണ്ടാസംഘത്തെ പോലെ, ഇതൊന്നും മമ്മൂട്ടിയും മോഹന്‍ലാലും പ്രോത്സാഹിപ്പിക്കരുത്’; ഇന്ദ്രന്‍സ്
‘ഫാന്‍സ് അസോസിയേഷനുകള്‍ ഗുണ്ടാസംഘത്തെ പോലെ, ഇതൊന്നും മമ്മൂട്ടിയും മോഹന്‍ലാലും പ്രോത്സാഹിപ്പിക്കരുത്’; ഇന്ദ്രന്‍സ്
സൂപ്പര്‍താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകളുടെ തെറ്റായ പ്രവണതകള്‍ വര്‍ദ്ധിച്ചു സാഹചര്യത്തില്‍ രൂക്ഷവിമര്‍ശനവുമായി സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവും നടനുമായ ഇന്ദ്രന്‍സ് രംഗത്ത്.
മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങള്‍ ഫാൻസ് അസോസിയേഷനുകളെ പ്രോത്സാഹിപ്പിക്കരുത്. ഗുണ്ടാ സംഘത്തിന്റെ പോലെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
സിനിമകളെ കൂവിത്തോൽപ്പിക്കുന്ന പ്രവണത ശരിയല്ല. ഫാന്‍സിനോട് പഠിക്കാനും പണിയെടുക്കാനും താരങ്ങള്‍ പറയണമെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി.
ഫാന്‍സ് അസോസിയേഷനുകളുടെ പ്രവര്‍ത്തനം മലയാള സിനിമയില്‍ അതിരുകടന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തുവന്നത്. സമീപകാലത്ത് ഇത്തരം സംഭവങ്ങള്‍ രൂക്ഷമായിരുന്നു.