‘ഇന്ദ്രൻസിനും വിനായകനും പുരസ്കാരം ലഭിച്ചത് അവർക്ക് ദഹിച്ചിട്ടില്ല’

ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (10:49 IST)
കലയേയും കലാകാരനേയും കഴിവുള്ളവരേയും അംഗീകരിക്കുന്ന ഒരു തലമുറയാണിപ്പോൾ ഉള്ളത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് നടന്‍ ഇന്ദ്രന്‍സായിരുന്നു. അതിന് മുന്‍പത്തെ വര്‍ഷം നടന്‍ വിനായകനായിരുന്നു മികച്ച നടന്‍.
 
ഇന്ദ്രന്‍സിനും വിനായകനും പുരസ്‌കാരം ലഭിച്ചത് ചിലര്‍ക്ക് ദഹിച്ചിട്ടില്ലെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞിരിക്കുകയാണ്. പാലക്കാട് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമ്മേളത്തിന്റെ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ തുറന്ന് പറച്ചില്‍. വേദിയില്‍ നടന്‍ വിനായകന്റെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
 
ഇന്ദ്രന്‍സിനും വിനായകനും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് ചിലര്‍ക്ക് ദഹിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത് ആരാണെന്ന് വെളിപ്പെടുത്തുന്നില്ല. പിന്നീട് പറയാമെന്നു മന്ത്രി പറയുന്നു. വിനായകന് അവാര്‍ഡ് കൊടുത്തതോടെ താരത്തിനല്ല അഭിനയത്തിനാണ് അംഗീകാരമെന്ന് സര്‍ക്കാര്‍ തെളിയിച്ചുവെന്നും മന്ത്രി പറഞ്ഞു. 
 
കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിനായകന് അവാർഡ് ലഭിച്ചത്. ആളൊരൊക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസും അവാർഡിന് അർഹനാവുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഞാൻ മനസ്സിലാക്കുന്നതിന് മുമ്പ് തന്നെ അച്ഛൻ എല്ലാം മനസ്സിലാക്കിയിരുന്നു; ആദ്യ വിവാഹത്തെക്കുറിച്ച് ശ്വേത മേനോൻ