Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രങ്ങള്‍ ഒരുക്കാന്‍ മലയാള സിനിമയ്ക്ക് സാധിച്ചിട്ടില്ല'- രഞ്ജിത് പറയുന്നു

'മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രങ്ങള്‍ ഒരുക്കാന്‍ മലയാള സിനിമയ്ക്ക് സാധിച്ചിട്ടില്ല'- രഞ്ജിത് പറയുന്നു
, തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (14:35 IST)
മലയാളത്തിലെ മുൻ‌നിര സംവിധായകരിൽ ഒരാളാണ് രഞ്ജിത്. മമ്മൂട്ടിക്കും മോഹൻലാലിനും കരിയർ ബെസ്റ്റ് ചിത്രങ്ങൾ സമ്മാനിച്ചവരിൽ രഞ്ജിത്തും ഉണ്ട്. മലയാള സിനിമയ്ക്ക് മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ ഒരുക്കാന്‍ സാധിച്ചിട്ടില്ലെന്ന് രഞ്ജിത് പറയുന്നു.
 
മോഹന്‍ലാല്‍ നായകനായെത്തുന്ന ഡ്രാമയുടെ പ്രോമോഷനുമായി ബന്ധപ്പെട്ട പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ കൊണ്ട് താരങ്ങളിലെ അഭിനേതാക്കള്‍ക്ക് വെല്ലുവിളി ഉയര്‍ത്തേണ്ടവരാണ് സംവിധായകര്‍. എന്നാൽ, മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും കാര്യത്തിൽ അത് ഉണ്ടായിട്ടില്ലെന്ന് സംവിധായകൻ പറയുനു.
 
‘ഇവിടെയുള്ള സംവിധായകരും എഴുത്തുകാരും ശ്രമിച്ചാല്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഇതിലും വലിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. അവര്‍ക്ക് മാത്രമല്ല അവര്‍ക്ക് ശേഷം വന്ന നടന്മാര്‍ക്കും അത് സാധിക്കും’ രഞ്ജിത് അഭിപ്രായപ്പെട്ടു.
 
ലോഹത്തിന് ശേഷം സംവിധായകന്‍ രഞ്ജിതും മോഹന്‍ലാലുമൊന്നിക്കുന്ന ചിത്രമാണ് ഡ്രാമ. ചിത്രം നവംബറിൽ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴകം വേറെ ലെവലാണ്, ചർച്ചയാകുന്ന നാല് സിനിമകൾ!