Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതാണ് ധ്യാന്‍ ശ്രീനിവാസന്റെ കഥയിലെ മുസ്തഫ,'പ്രകാശന്‍ പറക്കട്ടെ' നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

Directed by: Shahad Nilambur Written by: Dhyan Sreenivasan Music by: Shaan Rahman Produced by: Visakh Subramaniam

കെ ആര്‍ അനൂപ്

, വ്യാഴം, 16 ജൂണ്‍ 2022 (08:58 IST)
ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ,സംഭാഷണം എഴുതി ഷഹദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. സിനിമയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. നാളെ റിലീസിനെത്തുന്ന സിനിമയിലെ അജു വര്‍ഗീസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്.
 
മുസ്തഫയായി അജു വര്‍ഗീസ് സിനിമയില്‍ എത്തും.ജൂണ്‍ 17ന് പ്രദര്‍ശനം ആരംഭിക്കും.
 
ദിലീഷ് പോത്തന്‍, മാത്യു തോമസ്, അജു വര്‍ഗീസ്, സൈജുകുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, നിഷ സാരങ്, ഗോവിന്ദ് പൈ, ശ്രീജിത്ത് രവി, സ്മിനു സിജോ എന്നിവരടങ്ങുന്ന താരനിര ചിത്രത്തിലുണ്ട്. വൈകാതെ തന്നെ സിനിമ പ്രേക്ഷകരിലേക്ക് എത്തും. 
 
ഛായാഗ്രഹണം ഗുരുപ്രസാദും എഡിറ്റിംഗ് രതിന്‍ രാധാകൃഷ്ണനും നിര്‍വഹിക്കുന്നു.മനു മഞ്ജിത്തിന്റെയും, ബി.കെ ഹരി നാരായണന്റെയും വരികള്‍ക്ക് ഷാന്‍ റഹ്‌മാനാണ് സംഗീതമൊരുക്കുന്നത്.
 
ഹിറ്റ് മേക്കേഴ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ടിനു തോമസും, ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

10 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലിന്റെ ചിത്രത്തിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, ആളുകള്‍ തന്നെ തിരിച്ചറിഞ്ഞത് പ്രണവിന്റെ ഹൃദയത്തിലൂടെ: കലേഷ് രാമാനന്ദ്