Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് അച്ഛന്മാർ, ഇന്ന് മക്കൾ; ചരിത്രം ആവർത്തിക്കാൻ പ്രണവും ഗോകുലും

മാസ്... മരണമാസ്

പ്രണവ് മോഹൻലാൽ
, തിങ്കള്‍, 7 ജനുവരി 2019 (14:12 IST)
ആദിയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രമാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്. ദിലീപ് നായകനായ രാമലീലയുടെ സംവിധായകൻ അരുൺ ഗോപിയാണ് പ്രണവിനെ രണ്ടാമതും നായകനാക്കുന്നത്. ചിത്രത്തിൽ ഗോകുൽ സുരേഷും അഭിനയിക്കുന്നുണ്ട്.
 
 മോഹന്‍ലാല്‍ നായകനായെത്തിയ ഇരുപതാം നൂറ്റാണ്ട് ബോക്‌സ് ഒഫീസില്‍ വന്‍വിജയമാണ് നേടിയത്. അതില്‍ മോഹന്‍ലാലിന് വില്ലനായി വേഷമിട്ടത് സുരേഷ്ഗോപിയായിരുന്നു. ആ കൂട്ടുകെട്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കും മക്കളാല്‍ ചേക്കേറിയിരിക്കുകയാണ്.  
 
‘ഇരുപതാം നൂറ്റാണ്ടിലെ മോഹന്‍ലാല്‍ സുരേഷ് ഗോപി കൂട്ടുകെട്ട് വെള്ളിത്തിരയില്‍ ഉണ്ടാക്കിയ ആ മാജിക് ആര്‍ക്കും മറക്കാനാകില്ല. ചരിത്രം അവര്‍ത്തിക്കാനുള്ളതാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അതിഥി വേഷത്തില്‍ ഗോകുലും എത്തുന്നുണ്ട്’ അരുണ്‍ ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇരുവരുമുള്ള ചിത്രത്തിന്റെ പോസ്റ്ററും അരുണ്‍ ഗോപി പങ്കുവെച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മമ്മൂട്ടി കഴിഞ്ഞാൽ സാമൂഹ്യപ്രതിബദ്ധതയുള്ള നടൻ ടൊവിനോ‘: കടകം‌പള്ളി സുരേന്ദ്രൻ