വംശീയത കുത്തിനിറച്ച സിനിമയാണ് അബ്രഹാമിന്റെ സന്തതികൾ, പുരോഗമന കേരളത്തെ പുശ്ചിച്ച് അരുന്ധതി റോയ്
‘പുരോഗമന കേരളത്തില്‍ വംശീയത പ്ലേ ചെയ്യാന്‍ മമ്മൂട്ടി സിനിമ’
മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് 'അബ്രഹാമിന്റെ സന്തതികള്‍.' ചിത്രത്തിലെ വംശീയത ചൂണ്ടിക്കാട്ടി എഴുത്തുകാരി അരുന്ധതി റോയ്. മമ്മൂട്ടിയുടെ കഥാപാത്രവും ആഫ്രിക്കന്‍ വംശജരും തമ്മിലുള്ള ആക്ഷന്‍ രംഗം ചൂണ്ടിയാണ് ബുക്കര്‍ പ്രൈസ് ജേതാവിന്റെ വിമര്‍ശനം.
കറുത്തവർഗക്കാരെ അധിക്ഷേപിക്കുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ക്രൂരന്‍മാരും വിഡ്ഡികളുമായാണ് ചിത്രത്തിലെ കറുത്തവര്‍ഗക്കാർ. കേരളത്തില്‍ ഇല്ലാത്ത ഒരു വിഭാഗമാണ് ആഫ്രിക്കന്‍ വംശജര്‍. പുരോഗമന കേരളത്തില്‍ വംശീയത പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം കറുത്തവരെ ഇറക്കുമതി ചെയ്യുകയാണുണ്ടായതെന്നും അരുന്ധതി റോയ് വ്യക്തമാക്കി.
കേരളത്തില്‍ ആഫ്രിക്കന്‍ വിഭാഗക്കാര്‍ ഇല്ല. എന്നിട്ടുകൂടി അവരുടെ സ്നിമയിൽ വംശീയത പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം അവരെ ഈ ചിത്രത്തില്‍ കൊണ്ടുവന്നിരിക്കുകയാണ്. ഇങ്ങനെയുള്ള കാര്യങ്ങളിലൊന്നും കേരളത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സമൂഹം ഇങ്ങനെയാണ്. കലാകാരന്‍മാരും, സിനിമാനിര്‍മ്മാതാക്കളും, നടന്‍മാരും എഴുത്തുകാരും ഇങ്ങനെത്തന്നെയാണ്.
ഇരുണ്ട ചര്‍മ്മത്തിന്റെ പേരില്‍ ഉത്തരേന്ത്യക്കാരാല്‍ പരിഹസിക്കപ്പെടുന്ന ദക്ഷിണേന്ത്യക്കാര്‍ അതേ കാരണത്താല്‍ തന്നെ ആഫ്രിക്കന്‍ വംശജരെ അധിക്ഷേപിക്കുന്നു. ക്രാക്ടിവിസ്റ്റ് ഡോട്ട് ഓര്‍ഗ് എന്ന ഡിജിറ്റല്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു എഴുത്തുകാരിയുടെ പ്രതികരണം.
പോയവര്‍ഷം മലയാള ചലച്ചിത്രരംഗത്ത് ഏറ്റവും കൂടുതല്‍ സാമ്പത്തിക വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് അബ്രഹാമിന്റെ സന്തതികള്‍.