Anusree and Unni Mukundhan: 'ഒരുപാട് ആളുകളുടെ ക്രഷ് ആണ് ഉണ്ണി, കേട്ട് മടുത്തു': ഉണ്ണി മുകുന്ദനെ കുറിച്ച് അനുശ്രീ
തങ്ങളെ കുറിച്ചുള്ള ഗോസിപ്പുകളോട് പ്രതികരിക്കുകയാണ് അനുശ്രീ.
ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടൻ ഉണ്ണി മുകുന്ദനും നടി അനുശ്രീയും. ഇരുവരെ പറ്റി പല തരത്തിലുള്ള ഗോസിപ്പുകളാണ് സോഷ്യൽ മീഡിയയിൽ ഉയരാറുള്ളത്. രണ്ടുപേരും വിവാഹിതാരാകാൻ പോകുന്നു എന്ന തരത്തിലുള്ള ഗോസിപ്പുകൾ വരെ ഉയർന്നിരുന്നു. പലപ്പോഴും ഉണ്ണി മുകുന്ദൻ ഇത് നിഷേധിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ, തങ്ങളെ കുറിച്ചുള്ള ഗോസിപ്പുകളോട് പ്രതികരിക്കുകയാണ് അനുശ്രീ.
ഞങ്ങളെക്കുറിച്ചുള്ള ഗോസിപ്പ് കേട്ട് ഞങ്ങൾക്ക് മടുത്തു. ഇനി ആരെയും വെച്ച് എന്നെക്കുറിച്ച് ഒന്നും പറയരുതെന്ന് ഉണ്ണി ചേട്ടൻ പറഞ്ഞെന്ന് തോന്നുന്നു. അത് മറ്റൊന്നും കൊണ്ടല്ല. സിനിമയിൽ കല്യാണം കഴിക്കാത്ത രണ്ട് പേരെ കല്യാണം കഴിപ്പിക്കുക എന്നത് ആൾക്കാരുടെ ആചാരമാണെന്നും അനുശ്രീ ചിരിയോടെ പറഞ്ഞു. ഒരുപാട് ആളുകളുടെ ക്രഷ് ആണ് ഉണ്ണി മുകുന്ദനെന്നും അനുശ്രീ പറഞ്ഞു.
ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മികച്ച തുടക്കമാണ് അനുശ്രീക്ക് ലഭിച്ചത്. ഇതിഹാസ, മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ റോളുകൾ ചെയ്തു. കരിയറിൽ വിജയപരാജയങ്ങൾ ഒരുപോലെ അനുശ്രീക്ക് ഉണ്ടായിട്ടുണ്ട്. അടുത്ത് കാലത്തൊന്നും എടുത്ത് പറയാൻ ഒരു ഹിറ്റ് സിനിമ അനുശ്രീക്ക് ഇല്ല. എന്നിരുന്നാലും ഉദ്ഘാടനവും ഫോട്ടോഷൂട്ടുമൊക്കെയായി അനുശ്രീ തിരക്കിലാണ്.