Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളത്തിലെ സൂപ്പര്‍താരത്തിന് ഇഷ്ടം കാക്ക ഇറച്ചി !

മലയാളത്തിലെ സൂപ്പര്‍താരത്തിന് ഇഷ്ടം കാക്ക ഇറച്ചി !

ജീവന്‍ പ്രശോഭ്

, ബുധന്‍, 16 ഒക്‌ടോബര്‍ 2019 (20:44 IST)
കാക്ക ഇറച്ചി കഴിക്കുന്ന എത്ര പേരെ അറിയാം എന്ന് ആരെങ്കിലും ചോദിച്ചാല്‍ നമ്മള്‍ കൈമലര്‍ത്തേണ്ടിവരും. നമ്മുടെ അറിവില്‍ അങ്ങനെയുള്ളവര്‍ ഉണ്ടാവണം എന്നില്ല. മെഗാഹിറ്റ് ചിത്രം ‘മൃഗയ’യിലെ മമ്മൂട്ടിയുടെ കഥാപാത്രം വാറുണ്ണിക്ക് ഏറ്റവും പ്രിയപ്പെട്ടത് കാക്കയിറച്ചിയാണെന്ന് അറിയാം. എന്നാല്‍ മലയാളത്തിലെ ഒരു സൂപ്പര്‍താരത്തിന് കാക്ക ഇറച്ചി വളരെ ഇഷ്ടമായിരുന്നു എന്നറിയുമോ?
 
മലയാളത്തിലെ സൂപ്പര്‍സ്റ്റാറും തകര്‍പ്പന്‍ വില്ലന്‍ നടനുമൊക്കെ ആയിരുന്ന കെ പി ഉമ്മറാണ് കാക്ക ഇറച്ചി കഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നത്. നടന്‍ രാഘവനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നഖങ്ങള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി പീരുമേട്ടിലെത്തിയപ്പോള്‍ എയര്‍ഗണ്‍ വച്ച് കാക്കക്കളെ വെടിവച്ചുവീഴ്ത്തി കറിവച്ചു കഴിക്കുമായിരുന്നു കെ പി ഉമ്മര്‍ എന്നാണ് രാഘവന്‍ പറയുന്നത്. 
 
ആഹാരത്തിന്‍റെ കാര്യത്തില്‍ ഏറെ പ്രത്യേകതകള്‍ ഉള്ളയാളായിരുന്നു കെ പി ഉമ്മറെന്നും രാഘവന്‍ ഓര്‍ക്കുന്നു. ഏത് സ്ഥലത്ത് എത്തിയാലും അവിടെ പ്രത്യേകമായി ലഭിക്കുന്ന ആഹാര വസ്തുക്കള്‍ കഴിക്കുക എന്നത് ഉമ്മറിന്‍റെ ശീലമായിരുന്നുവത്രേ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ കൃത്രിമത്വം മാമാങ്കത്തിൽ ഉണ്ടാവില്ല, തുറന്നുപറഞ്ഞ് എം പത്മകുമാർ !