Webdunia - Bharat's app for daily news and videos

Install App

രാജ 2 ഉടന്‍ ? മമ്മൂട്ടി റെഡി ?

Webdunia
ചൊവ്വ, 2 ജനുവരി 2018 (20:17 IST)
പോക്കിരിരാജ എന്ന മെഗാഹിറ്റിന്‍റെ രണ്ടാം ഭാഗമായി വൈശാഖ് പ്രഖ്യാപിച്ച പ്രൊജക്ടാണ് രാജ 2. മമ്മൂട്ടി വീണ്ടും രാജയായി എത്തുന്ന സിനിമയ്ക്ക് ഉദയ്കൃഷ്ണ തിരക്കഥ രചിക്കുമെന്നും ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിക്കുമെന്നുമായിരുന്നു വൈശാഖ് അറിയിച്ചത്. എന്നാല്‍ പിന്നീട് ഈ സിനിമ ഉപേക്ഷിക്കപ്പെട്ടതായി പ്രചരണമുണ്ടായി.
 
ടോമിച്ചന്‍ മുളകുപാടം ഈ പ്രൊജക്ടില്‍ നിന്ന് പിന്‍‌മാറിയെന്നാണ് ആദ്യം കേട്ടത്. തിരക്കഥ അദ്ദേഹത്തിന് തൃപ്തികരമല്ലാതിരുന്നതാണ് കാരണമെന്നും പ്രചരണമുണ്ടായി. പിന്നീട് കേട്ടത് മമ്മൂട്ടിക്ക് ഈ പ്രൊജക്ടിനോട് താല്‍പ്പര്യക്കുറവുണ്ട് എന്നാണ്.
 
എന്നാല്‍ ‘രാജ 2’ ഉപേക്ഷിച്ചതായി മമ്മൂട്ടിയോ വൈശാഖോ ടോമിച്ചനോ ഉദയ്കൃഷ്ണയോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പുലിമുരുകന്‍ പോലെ പ്രകമ്പനം സൃഷ്ടിച്ച ഒരു ഹിറ്റിന് ശേഷം അതേ മാസ് ഘടകങ്ങള്‍ ഒട്ടും ആവേശം ചോരാത്ത തരത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ സബ്ജക്ടായിരുന്നു രാജ 2. അതുകൊണ്ടുതന്നെ അത് വേണ്ടെന്നുവയ്ക്കാന്‍ തിരക്കഥാകൃത്തിനോ സംവിധായകനോ പെട്ടെന്ന് കഴിയില്ല. 
 
ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ മമ്മൂട്ടി നായകനായ പുതിയ സിനിമ ‘മാസ്റ്റര്‍ പീസ്’ വമ്പന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ആ ചിത്രത്തില്‍ ഉദയ്കൃഷ്ണ അദ്ദേഹമായി തന്നെ വരുന്നുണ്ട്. അടുത്ത ചിത്രം ഏതാണെന്ന് അദ്ദേഹത്തോട് ചോദിക്കുമ്പോള്‍ സിനിമയിലെ ഡയലോഗ് ഇതാണ് - രാജ 2!
 
2018ല്‍ രാജ 2 സംഭവിക്കുമെന്ന് ഉദയ്കൃഷ്ണ അറിയിച്ചത് ഈ രീതിയിലാണെന്ന് വിശ്വസിക്കാനാണ് മമ്മൂട്ടി ആരാധകര്‍ക്ക് ഇഷ്ടം. അതുകൊണ്ടുതന്നെ ഈ വര്‍ഷം രാജ 2നായി ആരാധകര്‍ കാത്തിരിക്കുന്നു. 
 
"രാജാ 2, പോക്കിരിരാജ എന്ന സിനിമയുടെ തുടര്‍ച്ചയല്ല, 'രാജാ' എന്ന കഥാപാത്രത്തിന്റെ മാത്രം തുടര്‍ച്ചയാണ്... പുതിയ ചിത്രത്തില്‍ 'രാജാ' എന്ന കഥാപാത്രത്തെ മാത്രമാണ് ഉപയോഗിക്കുന്നത്. കഥയും കഥാപശ്ചാത്തലവും ആഖ്യാനരീതിയും തികച്ചും പുതിയതാണ്. രാജാ 2 കൂടുതല്‍ ചടുലവും കൂടുതല്‍ സാങ്കേതികമികവ് നിറഞ്ഞതുമാണ്” - വൈശാഖ് പറഞ്ഞത് നമുക്ക് വിശ്വസിക്കാം.
 
വൈശാഖിനും ഉദയ്കൃഷ്ണയ്ക്കും ഒരുമിച്ചിരിക്കാനുള്ള ഒരു അവസരം കിട്ടുമ്പോള്‍ രാജ 2ന്‍റെ പിറവി സംഭവിക്കുമെന്നാണ് സൂചന. തന്‍റെ പ്രിയ കഥാപാത്രമായ രാജയെ ഒരിക്കല്‍ക്കൂടി അവതരിപ്പിക്കാനുള്ള അവസരം മമ്മൂട്ടിയും വേണ്ടെന്നുവയ്ക്കില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുമായുള്ള ഏറ്റുമുട്ടല്‍ പാക്കിസ്ഥാനെ കൂടുതല്‍ അപകടത്തിലേക്ക് നയിക്കും; മുന്നറിയിപ്പുമായി സാമ്പത്തിക റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്

മാനേജര്‍ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയം ലഹരി കച്ചവടത്തിലേക്ക്, എളുപ്പത്തിനായി സ്ത്രീകളെ കൂടെ കൂട്ടി; എംഡിഎംഎയുമായി നാല് പേര്‍ പിടിയില്‍

'നമ്മുടെ സിനിമാക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നു': വിദേശ സിനിമകള്‍ക്ക് അമേരിക്ക 100% നികുതി ചുമത്തുമെന്ന് ട്രംപ്

Shajan Skariah: സമൂഹത്തില്‍ വിഷം കലക്കുന്നവനെ അറസ്റ്റ് ചെയ്ത പൊലീസിനു സല്യൂട്ട്; ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ

സുധാകരനെ തൊട്ടുപോകരുത്; സതീശനെ എതിര്‍ക്കുന്ന മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിനോട്, പരാതി പ്രളയം

അടുത്ത ലേഖനം
Show comments