Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാല്‍ വീണ്ടും ടോണി കുരിശിങ്കല്‍ !

മോഹന്‍ലാല്‍ വീണ്ടും ടോണി കുരിശിങ്കല്‍ !
, ചൊവ്വ, 2 ജനുവരി 2018 (16:31 IST)
ജീവിതം അടിച്ചുപൊളിച്ച് ആസ്വദിക്കുന്ന ടോണി കുരിശിങ്കല്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ ആരും മറന്നിരിക്കാനിടയില്ല. ജോഷി സംവിധാനം ചെയ്ത ‘നമ്പര്‍ 20 മദ്രാസ് മെയില്‍’ എന്ന ചിത്രത്തിലെ ആ രസികന്‍ കഥാപാത്രം വീണ്ടും എത്തുന്നു.
 
രജീഷ് മിഥില സംവിധാനം ചെയ്യുന്ന ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ചിത്രത്തിലാണ് ടോണി കുരിശിങ്കലായി മോഹന്‍ലാല്‍ വീണ്ടും പകര്‍ന്നാട്ടം നടത്തുന്നത്. നമ്പര്‍ 20 മദ്രാസ് മെയിലില്‍ ഹിച്ച്‌കോക്ക് കഞ്ഞിക്കുഴി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മണിയന്‍‌പിള്ള രാജുവും ജഗദീഷും ഈ സിനിമയിലുണ്ടാകും. 
 
നമ്പര്‍ 20 മദ്രാസ് മെയിലില്‍ ഹിച്ച്‌കോക്ക് കഞ്ഞിക്കുഴി എന്ന കഥാപാത്രമെഴുതുന്ന നോവലിന്‍റെ പേരാണ് ‘വാരിക്കുഴിയിലെ കൊലപാതകം’. ആ ടൈറ്റില്‍ വച്ച് ഒരു സിനിമ ചെയ്യുമ്പോള്‍ ടോണി കുരിശിങ്കലിന്‍റെ സാന്നിധ്യവും ഉണ്ടാകണം എന്ന സംവിധായകന്‍റെ ആഗ്രഹമാണ് മോഹന്‍ലാല്‍ ഈ അതിഥി വേഷത്തിലൂടെ സഫലീകരിക്കുന്നത്.
 
വാരിക്കുഴിയിലെ കൊലപാതകം വൈക്കത്ത് ചിത്രീകരണം പുരോഗമിക്കുകയാണ്. ദിലീഷ് പോത്തനും അമിത് ചക്കാലയ്ക്കലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു കോമഡി ത്രില്ലറാണ് ഈ സിനിമ.
 
അമീര നായികയാകുന്ന ചിത്രത്തില്‍ നെടുമുടി വേണു, ഷമ്മി തിലകന്‍, നന്ദു തുടങ്ങിയവരും അഭിനയിക്കുന്നു. ബാഹുബലിയുടെ സംഗീതകാരനായ കീരവാണി ഈ സിനിമയിലെ ഒരു ഗാനത്തിന് സംഗീതം നല്‍കുന്നുണ്ട്. മറ്റുപാട്ടുകള്‍ മെജോ ജോസഫിന്‍റെ വകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രേക്ഷകരെ ഭരിക്കാൻ ചെന്നാൽ അവർ പല കടുത്ത തീരുമാനങ്ങളും എടുക്കും; പാര്‍വതി വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി പ്രതാപ് പോത്തന്‍