Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിന്റെ 'L360' റിലീസ് മാറ്റിയോ ? പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 13 ഓഗസ്റ്റ് 2024 (21:18 IST)
മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന ചിത്രമാണ് 'L360'.ഓപ്പറേഷന്‍ ജാവ,സൗദി വെള്ളയ്ക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ വിശേഷങ്ങളാണ് പുറത്ത് വരുന്നത്.
 
റിലീസ് 2025ലേക്ക് മാറ്റി എന്നാണ് വിവരം.
മോഹന്‍ലാലിന്റെ ഷെഡ്യൂളിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് L360 വൈകിപ്പിക്കാനുള്ള തീരുമാനം.പ്രത്യേകിച്ച് ലാലിന്റെ സംവിധാന അരങ്ങേറ്റം ബറോസിന്റെ റിലീസ് ഇനിയും ആയില്ല.
 2024 സെപ്റ്റംബര്‍ 12-ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്, എന്നാല്‍ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുത്തതിനാല്‍ അതിന്റെ റിലീസ് വീണ്ടും ഷെഡ്യൂള്‍ ചെയ്തു.
2024 ഒക്ടോബറില്‍ ആയുധപൂജ ആഘോഷങ്ങളുടെ സമയത്ത് തന്നെ ബറോസ് തീയേറ്ററുകളില്‍ എത്തിയേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.L360-യുടെ റിലീസ് 2025 ജനുവരിയിലാകും.
 
രജപുത്ര വിഷ്വല്‍സ് മീഡിയ അവതരിപ്പിക്കുന്ന L360 നിര്‍മിക്കുന്നത് എം രഞ്ജിത്ത് ആണ്. സിനിമയെ കുറിച്ചുള്ള യാതൊരു വിവരവും നിര്‍മ്മാതാക്കള്‍ ഇതുവരെ കൈമാറിയിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ന് വരുന്ന പ്രധാന അപ്‌ഡേറ്റിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. യുവ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി മോഹന്‍ലാലിനൊപ്പം ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments