Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിസിനസ് രംഗത്ത് സജീവമായി കാവ്യാമാധവന്‍, നടിയുടെ പുത്തന്‍ ചിത്രങ്ങള്‍

ബിസിനസ് രംഗത്ത് സജീവമായി കാവ്യാമാധവന്‍, നടിയുടെ പുത്തന്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 13 ഓഗസ്റ്റ് 2024 (19:54 IST)
ഒരു പെണ്‍കുട്ടിയുടെ അമ്മയാണ് കാവ്യ മാധവന്‍. ഇളയ മകള്‍ മഹാലക്ഷ്മിയും കാവ്യയും ചെന്നൈയിലാണ് താമസിക്കുന്നത്. മഹാലക്ഷ്മി ഇത്തിരി കാന്താരിയാണെന്ന് ദിലീപ് തന്നെ പറഞ്ഞുട്ടുണ്ട്.ഇപ്പോഴിതാ കാവ്യയുടെ പുതിയ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
 
അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കാവ്യ മാധവന്‍ ബിസിനസ് രംഗത്ത് സജീവമാകുകയാണ്. തന്റെ ബിസിനസ് സംരംഭമായ ലക്ഷ്യയ്ക്ക് വേണ്ടി ഈയടുത്തായി നിരവധി ഫോട്ടോഷൂട്ടുകള്‍ കാവ്യ നടത്തിയിരുന്നു.
സാരിയിലാണ് പുതിയ ചിത്രങ്ങളില്‍ കാവ്യയെ കാണാനായത്.2015ലായിരുന്നു ലക്ഷ്യ തുടങ്ങിയത്. മമ്മൂട്ടി ആയിരുന്നു ഉദ്ഘാടനം ചെയ്തത്.
 
ദിലീപ്, കാവ്യാ മാധവന്‍ ദമ്പതികളുടെ പുത്രി മഹാലക്ഷ്മി എന്ന മാമാട്ടി കുസൃതി ചിരികളും ആയി എല്ലാവരെയും ആകര്‍ഷിച്ചു കൊണ്ടേയിരുന്നു.കുട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ എപ്പോഴും വൈറലായി മാറാറുണ്ട്.
 
2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആസിഫ് അലിയുടെ പഴയ നായിക! ആളെ മനസ്സിലായോ ?