Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിലുക്കത്തിലെ ആ സീനുകൾ വെട്ടിമാറ്റി, കാരണം എന്താണെന്ന് ജഗദീഷ്

Jagadish cut those scenes in Kilukum and why

കെ ആര്‍ അനൂപ്

, ചൊവ്വ, 13 ഓഗസ്റ്റ് 2024 (21:12 IST)
കിലുക്കം സിനിമയിൽ ജഗദീഷും അഭിനയിച്ചിരുന്നു. സിനിമ കണ്ടവർ ഇപ്പോൾ ആലോചിക്കും, എന്നാൽ ഞങ്ങൾ കണ്ടില്ലല്ലോ ! സിനിമയിൽ അഭിനയിച്ചിട്ടും ലോകം കാണാതെ പോയ ആ രംഗത്തെക്കുറിച്ച് തുറന്നു പറയുകയാണ് ജഗദീഷ്. 25 ദിവസത്തോളം നടൻ ലൊക്കേഷനിൽ ഉണ്ടായിരുന്നു. പത്ത് പന്ത്രണ്ടോളം സീനിൽ താൻ അഭിനയിച്ചിരുന്നു എന്നാണ് ജഗദീഷ് പറയുന്നത്.
 
"കിലുക്കം ഷൂട്ട് ചെയ്യുന്ന സമയത്ത് 25 ദിവസത്തോളം ഞാൻ ലൊക്കേഷനിലുണ്ടായിരുന്നു. അപ്പോള്‍ അറിയാമല്ലോ. ഒരു പത്ത് പന്ത്രണ്ടോളം സീനുണ്ടായിരുന്നു. ജഗതിച്ചേട്ടനും ഞാനും തമ്മിലുള്ള കോമ്പറ്റീഷൻ ആയിരുന്നു എന്റെ ട്രാക്ക്. അത് വെട്ടിമാറ്റാൻ കാരണം എന്താണെന്ന് ചോദിച്ചാല്‍, മെയിൻ ട്രാക്കുമായിട്ട് അത്ര ബന്ധമില്ല. എന്നാല്‍ അതൊക്കെ നല്ല ഇൻട്രസ്റ്റിംഗ് സീനുകളായിരുന്നു.
 
ഇന്ന് അതൊക്കെ യൂട്യൂബില്‍ ഇട്ടിരുന്നെങ്കില്‍ ആള്‍ക്കാർക്ക് ഭയങ്കര രസകരമായി കാണാമായിരുന്നു. അത് കാണാൻ കഴിയാത്തതിലുള്ള വിഷമം എനിക്കുണ്ട്. മെയിൻ ട്രാക്കില്‍ നിന്നും വിട്ടുനില്‍ക്കുന്ന ചില കഥാപാത്രങ്ങള്‍ ചിലപ്പോള്‍ സിനിമയില്‍ നിന്ന് പോകും. ആ കഥാപാത്രങ്ങള്‍ മാറ്റിക്കഴിഞ്ഞ് സിനിമയ്ക്ക് കുഴപ്പമില്ലെങ്കില്‍ ആ കഥാപാത്രങ്ങള്‍ വേണ്ടെന്നാണ് അർത്ഥം. കിലുക്കത്തില്‍ എന്റെ സീനുകള്‍ വെട്ടിക്കളഞ്ഞപ്പോള്‍ ഒരു കുഴപ്പവും സിനിമയ്ക്കുണ്ടായില്ല. സിനിമ നന്നായി. അതുകൊണ്ട് നമുക്ക് നിരാശയില്ല", ജഗദീഷ് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂള്‍ ലുക്കില്‍ നമിത പ്രമോദ്, ചിത്രങ്ങള്‍ കാണാം