Select Your Language

Notifications

webdunia
webdunia
webdunia
Sunday, 5 January 2025
webdunia

ശ്രീകുമാർ മേനോനും മോഹൻലാലും വീണ്ടുമൊന്നിക്കുന്നു, ലാലേട്ടന് മതിയായില്ലേയെന്ന് ആരാധകർ

ശ്രീകുമാർ മേനോനും മോഹൻലാലും വീണ്ടുമൊന്നിക്കുന്നു, ലാലേട്ടന് മതിയായില്ലേയെന്ന് ആരാധകർ
, വെള്ളി, 26 ജൂലൈ 2019 (16:12 IST)
ഒടിയൻ എന്ന ചിത്രത്തിനു ശേഷം മോഹൻലാലും ശ്രീകുമാർ മേനോനും വീണ്ടുമൊന്നിക്കുന്നു. പരസ്യ ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിച്ചത്. ശ്രീകുമാർ മേനോൻ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ട്രോളർമാരും സജീവമായി രംഗത്തെത്തി. 
 
ഏറെ കൊട്ടിഘോഷിക്കലിനൊടുവിൽ ഇരുവരും ഒരുമിച്ച ഒടിയൻ തിയേറ്ററിലെത്തിയപ്പോൽ വമ്പൻ പരാജയമായിരുന്നു. ‘തള്ള്’ എന്ന വാക്കിനു സിനിമയിൽ ഏറെ സ്ഥാനം ലഭിച്ചത് ഒടിയന്റെ വരവോട് കൂടെയാണ്. ഒടിയന്റെ പരാജയത്തിനു ശേഷവും മോഹൻലാൽ ശ്രീകുമാർ മേനോനുമൊത്ത് പ്രവർത്തിച്ചതിനെ പ്രശംസിച്ച് ആരാധകർ രംഗത്തെത്തി.
 
അതേസമയം, കണ്ടകശനി കൊണ്ടെ പോകൂ, ലാലേട്ടന് മതിയായില്ലേ എന്ന് തുടങ്ങിയ കമന്റുകളും ചില ഫാൻസ് ചോദിച്ചു തുടങ്ങി. പരസ്യ ചിത്രത്തിനു വേണ്ടിയാണെന്നത് അറിയാതെ ഇക്കൂട്ടർ കമന്റുകളിടുന്നത്. ഏതായാലും ഒടിയൻ പരാജയപ്പെട്ടെങ്കിലും ഇനിയൊരു ചിത്രം മോഹൻലാലിനൊപ്പം സംഭവിക്കുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അക്ഷയ്‌കുമാറിന് പകരം മോഹന്‍ലാലിനെ നായകനാക്കാന്‍ ആലോചിച്ചു, ബോളിവുഡ് സംവിധായകന്‍ തുറന്നടിക്കുന്നു!