Webdunia - Bharat's app for daily news and videos

Install App

സ്വന്തം കുഞ്ഞ് പോലും എന്നെ അമ്മ എന്ന് വിളിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇഷാനി; വിമർശനത്തിന് പിന്നാലെ വിശദീകരണം

നിഹാരിക കെ.എസ്
വെള്ളി, 23 മെയ് 2025 (12:24 IST)
ഭാവിയിൽ സ്വന്തം കുഞ്ഞുങ്ങള്‍ പോലും അമ്മ എന്ന് വിളിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ നടിയും ഇന്‍ഫ്‌ളുവന്‍സറുമായ ഇഷാനി കൃഷ്ണയ്ക്ക് നേരെ കടുത്ത വിമര്‍ശനം. നടന്‍ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ കളാണ് ഇഷാനി. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കുഞ്ഞിനെ വരവേല്‍ക്കുന്ന തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് താൻ അമ്മയാകാൻ ആഗ്രഹിക്കുന്നില്ലെന്ന് ഇഷാനി പറഞ്ഞത്.
 
'കുഞ്ഞമ്മ, ചിറ്റ എന്നൊക്കെ ഓസിയുടെ കുഞ്ഞ് എന്നെ വിളിക്കുന്നത് ആലോചിക്കാനേ ആകുന്നില്ല. അത് ഞാന്‍ അക്‌സപ്റ്റ് ചെയ്യില്ല. കാരണം എന്റെ മനസില്‍ ഞാന്‍ ഇപ്പോഴും കുട്ടിയാണ്. ലിയാന്‍ പോലും ഞങ്ങളെ പേരാണ് വിളിക്കുന്നത്. എനിക്കും അതാണ് ഇഷ്ടം. അതുകൊണ്ട് ഓസിയുടെ കുട്ടിയോടും എന്നെ പേര് വിളിക്കാനാകും പറയുക. ഇഷാനി എന്നോ ബിത്തു എന്നോ വിളിച്ചാല്‍ കുഴപ്പമില്ല. എനിക്ക് കുട്ടികളുണ്ടായാന്‍ അവര്‍ പോലും എന്നെ അമ്മയെന്ന് വിളിക്കുന്നത് എനിക്ക് അംഗീകരിക്കാന്‍ പറ്റില്ല. ഞാന്‍ എന്റെ അമ്മയുടെ കുട്ടിയാണ്. ഞാന്‍ ആരുടേയും അമ്മയും ആന്റിയുമാവില്ല', എന്നായിരുന്നു ഇഷാനി പറഞ്ഞത്.
 
ഇഷാനിയുടെ കാഴ്ചപ്പാടിനെ വിമര്‍ശിച്ച് നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. വിമർശനവും പരിഹാസവും കൂടിയതോടെ വിശദീകരണം ഇഷാനി രംഗത്ത് വന്നു. ചില ആളുകള്‍ക്ക് തമാശകള്‍ പോലും മനസിലാകുന്നില്ല എന്നത് നിരാശജനകമാണ് എന്നാണ് ഇഷാനിയുടെ മറുപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദീപ്തി പ്രഭ മരിച്ചത് ചൂരക്കറി കഴിച്ചല്ല, മരണകാരണം ബ്രെയിന്‍ ഹെമറേജെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിന് സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്ത മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

ഇന്ദിരാഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ആമസോണ്‍ വഴി ലാപ്ടോപ്പ് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ലഭിച്ചത് മാര്‍ബിള്‍, പരാതിയില്‍ കമ്പനിയുടെ മറുപടി ഇങ്ങനെ

കേരളത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാകുമോ; ഏറ്റവുംകൂടുതല്‍ കൊവിഡ് കേസുകള്‍ കേരളത്തില്‍, ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 182 കേസുകള്‍

അടുത്ത ലേഖനം
Show comments