സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ കുടുംബമാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്മ കുമാറിന്റേത്. സിന്ധുകൃഷ്ണയുടെയും നാലു മക്കളുടെയും യൂട്യൂബ് ചാനലിലെ വീഡിയോകൾ എപ്പോഴും ട്രെൻഡിംഗിലാണ്. കൃഷ്ണ കുമാറിന്റെ മൂന്നാമത്തെ മകൾ ഇഷാനി കൃഷ്ണ പങ്കുവച്ച വീഡിയോ ഇപ്പോൾ, സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
സാരി ലുക്കിലുള്ള തന്റെ സ്റ്റൈലിഷ് ചിത്രങ്ങളാണ് ഇഷാനി പങ്കുവെച്ചത്. സാരിയിൽ അണിഞ്ഞൊരുങ്ങി രവിവർമ ചിത്രത്തിലെ ശകുന്തളയെ പോലെയാണ് ഇഷാനിയെ ചിത്രത്തിൽ കാണാൻ കഴിയുന്നത്. കശ്മീരിൽ വെച്ചുള്ള വീഡിയോ ആണ് ഇഷാനി പങ്കുവെച്ചിരിക്കുന്നത്. നീല സാരിയിൽ അതീവ സുന്ദരിയാണ് ഇഷാനി. ഒരു റീൽസിനായി കഷ്ട്ടപ്പെടുന്ന ഇഷാനിയെ വീഡിയോയിൽ കാണാം. തണുത്ത് വിറയ്ക്കുമ്പോഴും വീഡിയോ എടുക്കാൻ കഷ്ടപ്പെട്ട് സ്റ്റെപ്പ് ഇടുന്ന ഇഷാനിയാണ് വീഡിയോയിൽ ഉള്ളത്.