Select Your Language

Notifications

webdunia
webdunia
webdunia
webdunia

Narivetta Social Media Reviews: ടൊവിനോയുടെ 'നരിവേട്ട' ക്ലിക്കായോ? ആദ്യപ്രതികരണങ്ങള്‍ അറിയാം

ടൊവിനോയും സുരാജും പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

Narivetta Review, Narivetta Social Media Review, Narivetta Response, Narivetta Social Media Response, Narivetta Movie Updates, Narivetta Review Live Updates, Narivetta Malayalam Review, നരിവേട്ട, നരിവേട്ട റിവ്യു, നരിവേട്ട മലയാളം റിവ്യു, നരിവേട്ട സോഷ്

രേണുക വേണു

, വ്യാഴം, 22 മെയ് 2025 (20:00 IST)
Narivetta Movie Social Media Response

Narivetta Theater Response: ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത 'നരിവേട്ട' തിയറ്ററുകളിലേക്ക്. വെള്ളിയാഴ്ച രാവിലെ പത്തിനാണ് ആദ്യ ഷോ. ഒരു മണിയോടെ ആദ്യ പ്രതികരണങ്ങള്‍ വന്നുതുടങ്ങും. പ്രേക്ഷക പ്രതികരണങ്ങള്‍ തത്സമയം വെബ് ദുനിയ മലയാളത്തിലൂടെ അറിയാം. 
 
വയനാട്ടിലെ ആദിവാസി സമൂഹത്തിന്റെ പോരാട്ടത്തിന്റെയും നിലനില്‍പ്പിന്റെയും കഥയാണ് സിനിമ പറയുന്നതെന്ന് ട്രെയ്ലറില്‍ നിന്ന് വ്യക്തമായിരുന്നു. ടൊവിനോയും സുരാജും പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടന്‍ ചേരനും ശക്തമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. തന്റെ ആദ്യ സിനിമയായ 'ഇഷ്‌ക്കി'ലൂടെ ഏറെ നിരൂപക പ്രശംസ നേടിയ സംവിധായകനാണ് അനുരാജ് മനോഹര്‍. 
 
ഇന്ത്യന്‍ സിനിമ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫിന്റേതാണ് തിരക്കഥ. സംഗീത സംവിധാനം ജേക്‌സ് ബിജോയ്. ഛായാഗ്രഹണം - വിജയ്. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്. ആര്‍ട്ട് - ബാവ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാൻസറാണെന്ന് അറിഞ്ഞ് മമ്മൂട്ടിയെ വിളിച്ചിരുന്നു, നീ ഫൈറ്റ് ചെയ്യണമെന്നാണ് പറഞ്ഞത്: മണിയൻ പിള്ള രാജു