തൃഷ-വിജയ് പ്രൈവറ്റ് ജെറ്റ് യാത്ര പല ഗോസിപ്പുകൾക്കും കാരണമായി. ഇരുവരും പ്രണയത്തിലാണെന്നും വിജയും ഭാര്യ സംഗീതയും ഡിവോഴ്‌സിന്റെ വക്കിലാണെന്നുമൊക്കെ ഗോസിപ്പ് പ്രചരിച്ചു. വിജയ്‌ക്കൊപ്പം പ്രൈവെറ്റ് ജെറ്റില്‍ തൃഷ യാത്ര ചെയ്തു എന്നതിന്റെ പേരില്‍ വന്ന വിവാദങ്ങളോട് നേരിട്ട് പ്രതികരിച്ചില്ലെങ്കിലും, ഇന്‍സ്റ്റഗ്രാം സ്‌റ്റോറി വഴി മറുപടി നല്‍കിക്കൊണ്ടേയിരിക്കുകയാണ് നടി.
പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ശ്രദ്ധ നേടുന്നു. 'ആളുകള്‍ക്ക് നിങ്ങളെ ഇഷ്ടമല്ലെങ്കില്‍ അത് വിഷയമേയല്ല. നായകള്‍ നിങ്ങളെ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ മാത്രം വിഷമിക്കേണ്ടതുണ്ട്. അപ്പോള്‍ ഒരു ആത്മചിന്ത നടത്തേണ്ട സമയമാണ്' എന്നാണ് ഒരു ഇന്‍സ്റ്റ സ്‌റ്റോറിയില്‍ തൃഷ പറയുന്നത്. പെറ്റ്‌സിനോടുള്ള തൃഷയുടെ പ്രണയം സ്വകാര്യമല്ല. പ്രത്യേകിച്ചും നായകളോടുള്ള സ്‌നേഹം.
'എന്തുകൊണ്ടാണ് കോഴികള്‍ അവരുടെ ദിവസം കൂവി വിളിച്ചുകൊണ്ട് തുടങ്ങുന്നത് എന്ന് എനിക്ക് പ്രായമാകുന്തോറും ഞാന്‍ മനസ്സിലാക്കുന്നു' എന്നാണ് മറ്റൊരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ തൃഷ പറഞ്ഞിരിയ്ക്കുന്നത്. തനിക്കെതിരെ നടത്തുന്ന അപവാദ പ്രചരണങ്ങള്‍ക്കെതിരെയുള്ള തൃഷയുടെ മറുപടിയാണിത് എന്ന് ആരാധകര്‍ പറയുന്നു.