Select Your Language

Notifications

webdunia
webdunia
webdunia
webdunia

തീ കൊളുത്തി റൈഫിൾ ക്ലബ്; മത്സരിക്കാൻ ഉണ്ണി മുകുന്ദന്റെ മാർക്കോയും സുരാജിന്റെ ഇ.ഡിയും

റൈഫിൾ ക്ലബിനോട് മത്സരിക്കാൻ ഉണ്ണി മുകുന്ദന്റെ മാർക്കോയും സുരാജിന്റെ ഇ.ഡിയും

തീ കൊളുത്തി റൈഫിൾ ക്ലബ്; മത്സരിക്കാൻ ഉണ്ണി മുകുന്ദന്റെ മാർക്കോയും സുരാജിന്റെ ഇ.ഡിയും

നിഹാരിക കെ.എസ്

, വെള്ളി, 20 ഡിസം‌ബര്‍ 2024 (09:30 IST)
ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിൾ ക്ലബ്ബ് ഇന്നലെയാണ് റിലീസ് ആയത്. സംവിധാന മികവും മേക്കിങുമെല്ലാം ഒന്നിനൊന്ന് മികച്ചതായാണ് അഭിപ്രായം. ആഷിഖ് അബുവിന്റെ തിരിച്ച് വരവായിട്ടാണ് പ്രേക്ഷകർ സിനിമയെ കാണുന്നത്. ശ്രീ ഗോകുലം മൂവീസ് ഡ്രീം ബിഗ് ഫിലിംസ് വഴി വിതരണം ചെയ്യുന്ന ചിത്രം ഇന്നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിയത്. ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ തിളങ്ങി നിൽക്കുകയാണ് ചിത്രത്തിൽ എന്നാണ് പ്രേക്ഷകർ പറയുന്നത്.   
 
റൈഫിൾ ക്ലബിനോട് മത്സരിക്കാൻ ഇന്ന് രണ്ട് സിനിമകൾ കൂടി റിലീസ് ആകുന്നുണ്ട്. ഉണ്ണി മുകുന്ദന്റെ മാർക്കോയും സുരാജ് വെഞ്ഞാറമൂടിന്റെ ഇ.ഡിയും. മലയാള സിനിമയിൽ പുതുതായി രംഗപ്രവേശം ചെയ്ത ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സ് ആൻഡ് ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് മാർക്കോ നിർമ്മിച്ചിരിക്കുന്നത്. ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ നിറയെ വയലൻസ് ആണ്. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയത്. 
 
ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമിക്കുന്ന ഇഡി ആമിർ പള്ളിക്കലാണ് സംവിധാനം ചെയ്യുന്നത്. സുരാജിന് പുറമെ ഗ്രേസ് ആന്റണി,ശ്യാം മോഹൻ, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദിൽന, പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗെയിം ചേഞ്ചർ ഒരു റേസി സിനിമ, രാം ചരണിന്റെ ലൈഫ് ടൈം കഥാപാത്രമാകുമെന്ന് ശങ്കർ