Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേഗത്തില്‍ 50 കോടി ലക്ഷ്യമിട്ട് 'മഞ്ഞുമ്മല്‍ ബോയ്‌സ്', ആദ്യ ഞായറാഴ്ച റെക്കോര്‍ഡ് നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട്

manjummel boys release date
manjummel boys release
manjummel boys cast
chidambaram s poduval
chidambaram director

കെ ആര്‍ അനൂപ്

, തിങ്കള്‍, 26 ഫെബ്രുവരി 2024 (12:14 IST)
ജാനേമന്‍ വന്‍ വിജയമായതിന് പിന്നാലെ സംവിധായകന്‍ ചിദംബരം ഒരുക്കിയ മഞ്ഞുമ്മല്‍ ബോയ്‌സ് കേരളക്കര വാഴുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി നിര്‍മിച്ച ചിത്രം കേരളത്തിന് പുറത്ത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. റിലീസ് ചെയ്തുള്ള ആദ്യ ഞായറാഴ്ച സിനിമയുടേതായി മാറി. 
 
മഞ്ഞുമ്മല്‍ ബോയ്‌സ് ഫെബ്രുവരി 25 ഞായറാഴ്ച കരുത്ത് കാണിച്ചു. റിലീസ് ദിവസം അല്ലാതെ മറ്റൊരു ദിവസം ഒരു മലയാള സിനിമ നേടുന്ന മികച്ച കളക്ഷന്‍ ആണ് ഇതെന്നാണ് റിപ്പോര്‍ട്ട്.
 
 ആഭ്യന്തര ബോക്‌സോഫീസില്‍ ഞായറാഴ്ച മഞ്ഞുമ്മല്‍ ബോയ്‌സ് 4.70 കോടിയാണ് നേടിയത്. റിലീസായി നാലാമത്തെ ദിവസത്തെ കളക്ഷന്‍ ആണ് പുറത്തുവന്നത്.
 
ഇതോടെ സിനിമ ആഭ്യന്തര ബോക്‌സ് ഓഫീസില്‍ 15.50 കോടി നേടി.മഞ്ഞുമ്മല്‍ ബോയ്‌സ് ആഗോളതലത്തില്‍ മൂന്ന് ദിവസത്തില്‍ 26 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. നാലുദിവസം കൊണ്ട് 30 കോടി കടക്കും.
 
സിനിമയുടെ ഞായറാഴ്ചത്തെ മലയാളം ഒക്യുപെഷന്‍ 71.02% ആയിരുന്നു. തുടര്‍ച്ചയായി 70 ശതമാനം ഒക്യുപെഷന്‍ നിലനിര്‍ത്തുന്ന സിനിമകളില്‍ ഒന്നായി ഇത് മാറുകയും ചെയ്തു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വമ്പന്‍മാരെ പോലും ഞെട്ടിച്ച് പ്രേമലു! മൂന്നാമത്തെ ഞായറാഴ്ച നേടിയത് കോടികള്‍