Select Your Language

Notifications

webdunia
webdunia
webdunia
webdunia

അത് ഫാന്‍സിന്റെ വെറും തള്ള് ; നന്ദി പുരസ്‌ക്കാരം ലഭിക്കുന്ന ആദ്യ മലയാളി മോഹന്‍ലാല്‍ അല്ല !

ഇങ്ങനെ ഒന്നും തള്ളരുത് ; നന്ദി പുരസ്‌ക്കാരം ലഭിക്കുന്ന ആദ്യ മലയാളി മോഹന്‍ലാല്‍ അല്ല !

അത് ഫാന്‍സിന്റെ വെറും തള്ള് ; നന്ദി പുരസ്‌ക്കാരം ലഭിക്കുന്ന ആദ്യ മലയാളി മോഹന്‍ലാല്‍ അല്ല !
ഹൈദരാബാദ് , വ്യാഴം, 16 നവം‌ബര്‍ 2017 (12:25 IST)
കഴിഞ്ഞ ദിവസം മലയാളികളെയെല്ലാം ഏറെ സന്തോഷിച്ചിരുന്ന വാര്‍ത്തയായിരുന്നു മോഹന്‍ലാലിന് ആന്ധ്ര സര്‍ക്കാറിന്റെ നന്ദി പുരസ്‌ക്കാരം ലഭിച്ചത്. ജനതാ ഗാരേജ് എന്ന തെലുങ്ക് ചിത്രത്തിലെ സത്യം എന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കിയതിനാണ് മോഹന്‍‌ലാലിന് സഹനടനുള്ള പുരസ്കാരം ലഭിച്ചത്. 
 
എന്നാല്‍ താരത്തിന് അവാര്‍ഡ് ലഭിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ മോഹന്‍ലാല്‍ ആരാധകര്‍ വാര്‍ത്ത എടുത്ത് ആഘോഷമാക്കുകയായിരുന്നു. നന്ദി പുരസ്‌ക്കാരം ലഭിച്ച ആദ്യ മലയാളതാരമെന്ന റെക്കോര്‍ഡ് മോഹന്‍ലാലിന് സ്വന്തം എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുകയും ചെയ്തു.
 
എന്നാല്‍ സത്യാവസ്ഥ അതല്ല. നന്ദി പുരസ്‌ക്കാരം ആദ്യമായി ലഭിക്കുന്ന ആദ്യ മലയാളി താരം മലയാളത്തിന്റെ സ്വന്തം സിദ്ധിഖാണ്. 2013ലാണ് സിദ്ധിഖിന് ഈ പുരസ്‌കാരം ലഭിച്ചത്. എന്നാല്‍ ഇത് പ്രഖ്യാപിച്ചത് 2017 മാര്‍ച്ചിലായിരുന്നു. 2013ല്‍ പുറത്തിറങ്ങിയ നാ ബംഗാരു തല്ലി എന്ന ചിത്രത്തിലെ അഭിനയിത്തിനായിരുന്നു സിദ്ധിഖിന് ആന്ധ്ര സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അല്‍പ്പ വസ്ത്രം ധരിച്ച് നൃത്തം ചെയ്ത് രാജ്യത്തെ വനിതകളെ അപമാനിക്കാനാണ് ദീപിക ശ്രമിക്കുന്നത്'; ‘പത്മാവതി’ക്കെതിരെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ണ്ണിസേന