വോള്‍ട്ട് സംവിധാനത്തിന് തുടക്കം കുറിച്ച് എയര്‍ടെല്‍ ; മൊബൈലിന് പുറമേ ലാന്‍ഡ് ഫോണിലേയ്ക്കും ഇനി സൌജന്യമായി കോള്‍ ചെയ്യാം !
ജിയോയെ വെല്ലുവിളിച്ച് എയര്‍ടെല്‍ വോള്‍ട്ട് സംവിധാനം വരുന്നു; മൊബൈലിന് പുറമേ ലാന്‍ഡ് ഫോണിലേയ്ക്കും ഇനി സൌജന്യമായി കോള്‍ ചെയ്യാം !
എയര്‍ടെല്‍ വോള്‍ട്ട് സര്‍വീസിന് തുടക്കം കുറിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍. ആന്ധ്രാപ്രദേശ്, തെലങ്കാന റീജിയണുകളിലാണ് ആദ്യഘട്ടത്തില്‍ വോള്‍ട്ട് സര്‍വീസ് ആരംഭിക്കുന്നത്. മൊബൈലിന് പുറമേ ലാന്‍ഡ് ഫോണിലേയ്ക്കും സൗജന്യമായി കോള്‍ ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണ് വോള്‍ട്ട്.
എയര്‍ടെല്ലിന്‍റെ 4ജി സിം കാര്‍ഡും 4ജി/ എല്‍ടിഇ സംവിധാനമുള്ള ഫോണുടമകള്‍ക്ക് മാത്രമായിരിക്കും വോള്‍ട്ട് സേവനം ലഭിക്കുകയെന്ന് എയര്‍ടെല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. വോള്‍ട്ട് സേവനങ്ങള്‍ക്ക് ഉപയോക്താക്കള്‍ ഒരു വിധത്തിലുമുള്ള അധിക ചാര്‍ജുകള്‍ നല്‍കേണ്ടതില്ലെന്നും എയര്‍ടെല്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് ആദ്യമായി വോള്‍ട്ട് സര്‍വീസ് ആരംഭിച്ചുകൊണ്ട് റിലയന്‍സ് ജിയോ രംഗത്ത് വന്ന്പ്പോള്‍ അതേ ട്രെന്‍ഡ് പിന്തുടരുമെന്ന് നേരത്തെ തന്നെ എയര്‍ടെല്‍ പ്രഖ്യാപിച്ചിരുന്നു. എയര്‍ടെല്ലിലേയ്ക്ക് മാറുന്നവര്‍ക്ക് അതിവേഗ വോയ്സ് കോളുകള്‍ ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
പരീക്ഷണാര്‍ത്ഥം അഞ്ചോ ആറോ നഗരങ്ങളില്‍ വോള്‍ട്ട് സാങ്കേതിക വിദ്യ ലഭ്യമാക്കുമെന്നും 2018 മാര്‍ച്ച് മാസത്തോടെ രാജ്യത്ത് എല്ലായിടത്തും വോള്‍ട്ട് ലഭ്യമാകുമെന്നും നേരത്തെ തന്നെ എയര്‍ടെല്‍ വ്യക്തമാക്കിയിരുന്നു.