Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രഭുദേവയുമായുള്ള പ്രണയകാലം, ഒടുവില്‍ രണ്ടാളും രണ്ട് വഴിക്ക്, നയന്‍താരയെ മാനസികമായി തളര്‍ത്തി, നടി അന്ന് പറഞ്ഞത്

ആദ്യ ഭാര്യയുമായി നിയമപരമായി വിവാഹമോചനം പ്രഭുദേവ നേടുകയും ചെയ്തു.പ്രഭുദേവയ്‌ക്കൊപ്പം ജീവിക്കാനായി സിനിമ രംഗത്തുനിന്ന് മാറിനില്‍ക്കാന്‍ വരെ നയന്‍താര തയ്യാറായി. എന്നാല്‍ ആ ബന്ധം വളരെ ദൂരം പോയില്ല.

Nayanthara and Prabhu Deva

കെ ആര്‍ അനൂപ്

, വ്യാഴം, 7 മാര്‍ച്ച് 2024 (13:25 IST)
Nayanthara and Prabhu Deva
നയന്‍താര-പ്രഭുദേവ പ്രണയകാലം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.റംലത്ത് എന്ന സ്ത്രീയുടെ ഭര്‍ത്താവായിരിക്കെയാണ് പ്രഭുദേവ നയന്‍താരയുമായി വിവാഹേതര ബന്ധത്തിലേക്ക് കടന്നത്. ഇതോടെ ഒരു സ്ത്രീയുടെ ജീവിതം നയന്‍താര നശിപ്പിച്ചു എന്ന തരത്തിലുള്ള പഴിയും കേള്‍ക്കേണ്ടിവന്നു. ഒരുവശത്ത് അധിക്ഷേപങ്ങള്‍ നിറഞ്ഞു നില്‍ക്കുമ്പോഴും പ്രഭുദേവക്കൊപ്പം നില്‍ക്കാന്‍ നയന്‍താര ആഗ്രഹിച്ചിരുന്നു. ഇതിനിടെ ആദ്യ ഭാര്യയുമായി നിയമപരമായി വിവാഹമോചനം പ്രഭുദേവ നേടുകയും ചെയ്തു.പ്രഭുദേവയ്‌ക്കൊപ്പം ജീവിക്കാനായി സിനിമ രംഗത്തുനിന്ന് മാറിനില്‍ക്കാന്‍ വരെ നയന്‍താര തയ്യാറായി. എന്നാല്‍ ആ ബന്ധം വളരെ ദൂരം പോയില്ല. നയന്‍താരയും പ്രഭുദേവും തമ്മിലുള്ള ബന്ധത്തിനിടയില്‍ പ്രശ്‌നങ്ങള്‍ വന്നു. രണ്ടാളും രണ്ട് വഴിക്ക് പോയി. മാനസികമായി തളര്‍ന്ന നയന്‍താര 9 മാസത്തോളം മാറി നിന്നു.
 
ഇടവേളയ്ക്ക് ശേഷം നയന്‍താര തിരിച്ചെത്തിയപ്പോഴേക്കും സിനിമയിലെ പഴയ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ആഗ്രഹിച്ചതിനേക്കാള്‍ ഉയരെയാണ് തിരിച്ചുവരവിന് ശേഷം നയന്‍താര. താരമൂല്യത്തിന്റെ കാര്യത്തില്‍ നടിയെ കഴിഞ്ഞിട്ടേയുള്ളൂ മറ്റൊരാള്‍. ബ്രേക്കപ്പിന് ശേഷം പ്രഭുദേവയുമായി വീണ്ടും സൗഹൃദം കൊണ്ടുപോകാന്‍ നയന്‍താര ആഗ്രഹിച്ചിരുന്നില്ല. ഇതിനെപ്പറ്റി സംസാരിക്കാനും നടി തയ്യാറായില്ല. എന്നാല്‍ പ്രഭുദേവയുമായി ഉണ്ടായ അകല്‍ച്ചയെ പറ്റി നയന്‍താര പറഞ്ഞത് ഇതാണ്.
 
ബന്ധം മുന്നോട്ട് പോയില്ല, അത് വിധിയാണോ എന്നെനിക്കറിയില്ല. ഞങ്ങള്‍ ഒരുമിക്കേണ്ടവര്‍ ആയിരിക്കില്ല എന്നായിരുന്നു നയന്‍താര പറഞ്ഞത്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭ്രമയുഗത്തിന്റെ വിജയത്തിനുശേഷം ത്രില്ലര്‍, അര്‍ജുന്‍ അശോകന്‍ സിനിമ തിരക്കില്‍,മാളികപ്പുറം ടീം ഒരുക്കുന്ന 'ആനന്ദ് ശ്രീബാല' വരുന്നു