Select Your Language

Notifications

webdunia
webdunia
webdunia
webdunia

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ ജേക്കബ് ഗ്രിഗറി, നടന്റെ പുതിയ ഹെയര്‍സ്‌റ്റൈല്‍

Jacob Gregory (ജേക്കബ് ഗ്രിഗറി) Indian actor

കെ ആര്‍ അനൂപ്

, തിങ്കള്‍, 29 ഓഗസ്റ്റ് 2022 (10:55 IST)
ജേക്കബ് ഗ്രിഗറി ഹെയര്‍സ്‌റ്റൈലില്‍ നിരന്തരം പരീക്ഷണങ്ങള്‍ നടത്താറുണ്ട്.താരത്തിന്റെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് നടനെ കാണാനായത്.
 
ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച് 2020ല്‍ പുറത്തിറങ്ങിയ 'മണിയറയിലെ അശോകന്‍' എന്ന സിനിമയിലാണ് നടനെ ഒടുവിലായി കണ്ടത്.മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത എ.ബി.സി.ഡി (2013) എന്ന ചിത്രത്തിലൂടെയാണ് ജേക്കബ് ഗ്രിഗറി സിനിമയിലെത്തിയത്. 
 
സിനിമയില്‍ എത്തുംമുമ്പ് ടെലിവിഷന്‍ പരിപാടികളില്‍ താരം സജീവമായിരുന്നു. അക്കര കാഴ്ചകള്‍ എന്ന
 സീരിയലില്‍ ഗ്രിഗറി പ്രധാന കഥാപാത്രത്തെ തന്നെ അവതരിപ്പിച്ചു. 32 കൊല്ലത്തോളമായി ന്യൂജേഴ്സിയിലാണ് അദ്ദേഹം താമസിക്കുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മീശയും താടിയും വച്ചാൽ ദാ ഇതുപോലിരിക്കും...'; പുത്തൻ ലുക്കിൽ നടൻ ശരത്