Jai Ganesh Box Office Collection: പിടിച്ചുനില്‍ക്കാനാവാതെ ജയ് ഗണേഷ്; കളക്ഷനില്‍ ഇടിവ്

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ജയ് ഗണേഷ് ഏപ്രില്‍ 11 വ്യാഴാഴ്ചയാണ് റിലീസ് ചെയ്തത്

രേണുക വേണു
ശനി, 13 ഏപ്രില്‍ 2024 (12:52 IST)
Unni Mukundan / Jai Ganesh

Jai Ganesh Box Office Collection: ഉണ്ണി മുകുന്ദന്‍ ചിത്രം ജയ് ഗണേഷിന് തണുപ്പന്‍ പ്രതികരണം. രണ്ടാം ദിനമായ ഇന്നലെ 50 ലക്ഷത്തില്‍ താഴെ മാത്രമാണ് ചിത്രത്തിനു ബോക്‌സ് ഓഫീസില്‍ നിന്ന് കളക്ട് ചെയ്യാന്‍ സാധിച്ചത്. ബുക്ക് മൈ ഷോയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വിറ്റുപോയത് ഒന്‍പതിനായിരത്തില്‍ താഴെ ടിക്കറ്റുകള്‍ മാത്രം. ആവേശം, വര്‍ഷങ്ങള്‍ക്കു ശേഷം എന്നീ സിനിമകള്‍ വമ്പന്‍ വിജയമായതാണ് ജയ് ഗണേഷിനു തിരിച്ചടിയായത്. 
 
രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ജയ് ഗണേഷ് ഏപ്രില്‍ 11 വ്യാഴാഴ്ചയാണ് റിലീസ് ചെയ്തത്. പ്രേക്ഷകരില്‍ ഏതെങ്കിലും തരത്തിലുള്ള വൈകാരിക അടുപ്പം തോന്നിപ്പിക്കുന്നതില്‍ 'ജയ് ഗണേഷ്' പരാജയപ്പെട്ടെന്നാണ് ലെന്‍സ് മാന്‍ റിവ്യുവില്‍ പറയുന്നത്. അലസമായ തിരക്കഥയാണ് സിനിമയെ മോശമാക്കിയതെന്നാണ് എക്സ് പ്ലാറ്റ്ഫോമില്‍ ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. 
 
കരിയറിന്റെ തുടക്കത്തില്‍ ശ്രദ്ധേയമായ സിനിമകള്‍ ചെയ്ത രഞ്ജിത് ശങ്കര്‍ സമീപകാലത്ത് പ്രേക്ഷകരെ നിരാശപ്പെടുത്തുകയാണ്. അതിന്റെ അവസാന ഉദാഹരണമാണ് ജയ് ഗണേഷ്. കാമ്പില്ലാത്ത തിരക്കഥയും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കാന്‍ സാധിക്കാത്ത മേക്കിങ്ങും ജയ് ഗണേഷിനെ വിരസമാക്കുന്നതായി ആദ്യ ഷോയ്ക്കു ശേഷം നിരവധി പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. 
 
ആദ്യദിനം കേരളത്തില്‍ നിന്ന് 50 ലക്ഷം രൂപയിലധികമാണ് ജയ് ഗണേഷ് കളക്ട് ചെയ്തത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments