Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയിലര്‍ 2 ന് വേണ്ടി രണ്ട് പേരുകള്‍, പുതിയ വിവരങ്ങള്‍

Jailer 2 movie news jailer 2 news jailer 2 coming trailer 2 movie jailer movie jailer movie collection Rajinikanth new movie Nelson Dilip Kumar Mohanlal Shivraj Kumar vinayagar jailer movie second part jailer movie second jailer movie news

കെ ആര്‍ അനൂപ്

, ശനി, 13 ഏപ്രില്‍ 2024 (10:48 IST)
'പരാജയ സംവിധായകന്‍' എന്ന പേര് മാറ്റിയെടുക്കാന്‍ 'ജയിലര്‍' എന്ന ഒറ്റ സിനിമ കൊണ്ട് സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനായി. ഓഗസ്റ്റ് 9ന് പ്രദര്‍ശനത്തിനെത്തിയ സിനിമ മൗത്ത് പബ്ലിസിറ്റിയിലൂടെ ആളുകളെ കൂടുതല്‍ തിയറ്ററുകളില്‍ എത്തിച്ചു. 650 കോടിയാണ് ജയിലറിന്റെ അന്തിമ ബോക്‌സ് ഓഫീസ് കളക്ഷന്‍ എന്നാണ് വിവരം. ഇപ്പോഴിതാ ജയിലറിന് രണ്ടാം ഭാഗത്തിന്റെ പേര് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 
ജയിലര്‍ 2 ന് വേണ്ടി രണ്ട് പേരുകളാണ് നെല്‍സണ്‍ തീരുമാനിച്ചിരിക്കുന്നത്.ജയിലര്‍ 2, ഹുക്കും എന്നാണ് ആ പേരുകള്‍.രജനികാന്തിന്റെ പഞ്ച് ഡയലോഗിനൊപ്പം വന്ന ഹുക്കും എന്ന വാക്ക് പേരായി വരുന്നതിനോടാണ് അണിയറക്കാരില്‍ കൂടുതല്‍ പേര്‍ക്കും ഇഷ്ടം.
തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റ് പൂര്‍ത്തിയായി.മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെ കൂടുതല്‍ ആഴത്തില്‍ സമീപിക്കുന്നതാവും രണ്ടാം ഭാഗം.
 
മാത്യുവും നരസിംഹയും മുത്തുവേല്‍ പാണ്ഡ്യനും ഒന്നിക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകരും
 
 
 
 
  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുജറാത്തില്‍ വച്ച് വളകാപ്പ്,അമല പോളിന്റെ സന്തോഷം; വിഡിയോ